ഐ.എസ്.എൽ ഫിക്സ്ചറായി; ബ്ലാസ്റ്റേഴ്സ് ആദ്യം കൊൽക്കത്തയ്ക്കെതിരെ

webtech_news18
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ഈ വർഷത്തെ സമ്പൂർണ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്റ്റംബർ 29ന് കൊൽക്കത്തയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്, അത്ലറ്റികോ ഡി കൊൽക്കത്തയെ നേരിടും. ഒക്ടോബർ അഞ്ചിന് മുംബൈക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. ഒക്ടോബർ 8 മുതൽ 16 വരെയും നവംബർ 12 മുതൽ 20 വരെയും ലീഗിൽ ഇടവേളയുണ്ട്. ഈ വർഷത്തെ മത്സരക്രമം മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സീസണിൽ അടുത്തവർഷത്തെ മത്സരക്രമം പിന്നീടേ പ്രഖ്യാപിക്കൂ.
>

Trending Now