നാല് കളിക്കാരുടെ സസ്പെൻഷൻ റദ്ദാക്കി; റൈഫിക്ക് ഇളവില്ല

webtech_news18
അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നാലു കളിക്കാര്‍ക്കെതിരെ എടുത്ത സസ്‌പെന്‍ഷന്‍ നീക്കി. രോഹന്‍ പ്രേം, ആസിഫ് കെ.എം, സന്ദീപ് വാര്യര്‍, മുഹമ്മദ് അസറുദ്ദീന്‍ എന്നീ കളിക്കാര്‍ക്കെതിരെ എടുത്ത നടപടിയാണ് കേരള ക്രിക്ക്റ്റ് അസോസിയേഷന്‍ റദ്ദാക്കിയത്. എന്നാല്‍ മൂന്നു മത്സരങ്ങളുടെ മാച്ച് ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ല.സസ്‌പെന്‍ഷന്‍ നേരിട്ട നാല് കളിക്കാരും കെസിഎക്ക് അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് കെസിഎ ഭാരവാഹികളുടെ യോഗം സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതേസമയം, റൈഫി വിന്‍സെന്റ് ഗോമസിനെതിരെ എടുത്ത നടപടി തുടരും. അപ്പീല്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് പരിഗണിക്കാന്‍ തക്കതായ കാരണങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നാല് കളിക്കാരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതെന്ന് കെസിഎ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായര്‍ അറിയിച്ചു.


ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരേ ഒപ്പു ശേഖരിച്ച് കെസിഎയ്ക്ക് പരാതി നല്കിയതാണ് ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കാരണം. മുതിര്‍ന്ന താരങ്ങള്‍ ഒത്തുചേര്‍ന്ന് ടീമില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നായിരുന്നു അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്.
>

Trending Now