സഞ്ജുവിനും കൂട്ടർക്കുമെതിരെ പിഴശിക്ഷ; പിഴത്തുക ദുരിതാശ്വാസനിധിയിലേക്ക്

webtech_news18
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം നായകൻ സച്ചിൻ ബേബിക്കെതിരെ നീക്കം നടത്തിയ 13 താരങ്ങൾക്കെതിരെ കെ.സി.എ നടപടി എടുത്തു. അഞ്ചുപേർക്ക് സസ്പെൻഷനും എട്ടുപേർക്ക് പിഴശിക്ഷയുമാണ് കെ.സി.എ നൽകിയത്. സഞ്ജു വി സാംസൺ ഉൾപ്പടെയുള്ള താരങ്ങൾക്കാണ് പിഴശിക്ഷ വിധിച്ചത്. ഇവരിൽനിന്ന് ലഭിക്കുന്ന പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്ന് കെ.സി.എ വൃത്തങ്ങൾ അറിയിച്ചു. ഒരു ഏകദിന മൽസരത്തിന് ബിസിസിഐ നിശ്ചയിച്ചിട്ടുള്ള മൂന്നുദിവസത്തെ മാച്ച് ഫീയാണ് പിഴയായി നൽകേണ്ടിവരിക. ഈ തുക നേരിട്ട് താരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സെപ്റ്റംബർ 15നകം അടയ്ക്കാനാണ് കെ.സി.എ നിർദേശിച്ചിരിക്കുന്നത്.പിഴശിക്ഷ ലഭിച്ച താരങ്ങൾ


 • അഭിഷേക് മോഹൻ

 • അക്ഷയ് കെ.സി

 • ഫാബിദ് ഫാറൂഖ്

 • നിധീഷ് എം.ഡി

 • സഞ്ജു വി സാംസൺ

 • സൽമാൻ നിസാർ

 • സിജോമോൻ ജോസഫ്

 • വി.എ ജഗദീഷ്


 • കേരള ക്രിക്കറ്റ് ടീമിലെ അഞ്ച് പേർക്ക് സസ്പെൻഷൻ; സഞ്ജുവിനെതിരെയും നടപടി
  >

  Trending Now