ഇംഗ്ലണ്ടിനോട് പരമ്പര അടിയറവെച്ചെങ്കിലും ഇന്ത്യ ഒന്നാമത്

webtech_news18
ദുബായ്: ഇംഗ്ലണ്ടിനെതിരായ പരമ്പര 4-1ന് നഷ്ടമായിട്ടും ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. പത്ത് പോയിൻറ് നഷ്ടമായ ഇന്ത്യക്ക് 115 പോയിന്റാണ് ഇപ്പോഴുള്ളത്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്ക് 106 പോയിന്റുണ്ട്. ഓസ്ട്രേിലയയാണ് മൂന്നാമത്. പരമ്പര ജയത്തോടെ 8 പോയിന്റ് നേടിയ ഇംഗ്ലണ്ട് 105 പോയിന്റുമായി നാലാം സ്ഥാനത്തേക്കുയർന്നു.വീരോചിതമായി പൊരുതി, ഒടുവിൽ വീണു; ഇംഗ്ലണ്ടിന് 118 റൺസിന്റെ വിജയം


ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ വിരാട് കോലി ഒന്നാം സ്ഥാനം നിലനിർത്തി. ആറാമതുള്ള ചേതേശ്വർ പൂജാരയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാൻ. ബൗളർമാരുടെ റാങ്കിംഗിൽ രവീന്ദ്ര ജഡേജ നാലാമതും അശ്വിൻ എട്ടാം സ്ഥാനത്തുമുണ്ട്.
>

Trending Now