800 മീറ്ററിൽ മൻജിത് സിംഗിന് സ്വർണം; മലയാളി താരം ജിൻസണ് വെള്ളി

webtech_news18
ജക്കാർത്ത: ഏഷ്യൻ ഗെയിംസിന്റെ പുരുഷവിഭാഗം 800 മീറ്ററിൽ സ്വർണവും വെള്ളിയും ഇന്ത്യയ്ക്ക്. മൻജിത് സിംഗ് ഇന്ത്യയ്ക്കായി സ്വർണം നേടിയപ്പോൾ മലയാളി താരം ജിൻസൺ ജോൺസൻ രണ്ടാമതെത്തി വെള്ളി മെഡലും സ്വന്തമാക്കി. മൻജിത് സിംഗ് 1:46:15 സെക്കന്റിലും ജിൻസൺ 1:46:35 സെക്കന്റിലുമാണ് ഫിനിഷ് ചെയ്തത്. നേരത്തെ, ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ പി.വി. സിന്ധുവും അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിൽ പുരുഷ, വനിതാ ടീമുകളുമാണ് ഇന്ത്യയ്ക്ക് വെള്ളി സമ്മാനിച്ചിരുന്നു.കുറാഷ് വനിതാ വിഭാഗത്തിൽ (52 കിലോ) പിങ്കി ബൽഹാര വെള്ളിയും മാലപ്രഭാ യാദവ് വെങ്കലവും നേടി. ടേബിൾ ടെന്നിസ് ടീം ഇനത്തിൽ സെമിയിൽ തോറ്റെങ്കിലും വെങ്കലം സ്വന്തമാക്കി ഇന്ത്യൻ പുരുഷ ടീമും ഏഷ്യൻ ഗെയിംസിൽ പുതുചരിത്രമെഴുതി. ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ടേബിൾ ടെന്നിസ് മെഡലാണിത്. ഇതോടെ, ജക്കാർത്തയിൽ ഒൻപതു സ്വർണവും 18 വെള്ളിയും 22 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ മെഡൽനേട്ടം 49 ആയി ഉയർന്നു.
>

Trending Now