മെസിക്ക് തിരിച്ചടി; ഫിഫയുടെ മികച്ച കളിക്കാരുടെ അന്തിമ പട്ടികയിൽനിന്ന് പുറത്ത്

webtech_news18
സമകാലീന ഫുട്ബോളിലെ മികച്ച താരമെന്ന വിളിപ്പേര് ഉള്ളപ്പോഴും അർജന്‍റീനയുടെ ബാഴ്സലോണ താരം ലയണൽ മെസിക്ക് കനത്ത തിരിച്ചടി. ലോകകപ്പിലെ നാണംകെട്ട പ്രകടനത്തിന് പിന്നാലെ ഫിഫയുടെ മികച്ച കളക്കാരനുള്ള അന്തിമ പട്ടികയിൽ ഇത്തവണ മെസിക്ക് ഇടംനേടാനായിട്ടില്ല. 11 വർഷത്തിന് ശേഷമാണ് മെസി ഇല്ലാതെ ഫിഫ അന്തിമ പട്ടിക പുറത്തുവരുന്നത്. മെസിയുടെ എതിരാളി ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിലുണ്ട്. റൊണാൾഡോയ്ക്ക് പുറമെ ലുക്ക മോഡ്രിച്ചും മുഹമ്മദ് സലായും പട്ടികയിൽ ഇടംനേടി. സ്പാനിഷ് ലീഗിൽ തകർപ്പൻ പ്രകടനത്തോടെ ബാഴ്സലോണയ്ക്ക് കിരീടം നേടിക്കൊടുത്തെങ്കിലും, ലോകകപ്പിലും ചാംപ്യൻസ് ലീഗിലും മെസിയുടെ ടീം അമ്പേ പരാജയമായിരുന്നു.ഫിഫയുടെ ഈ വർഷത്തെ മികച്ച പരിശീലകരുടെ പട്ടികയിൽ ലോകജേതാക്കളായ ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്സും, റയൽ മാഡ്രിഡ് കോച്ച് സിനദിൻ സിദാൻ, സ്ലാട്കോ ഡാലിക് എന്നിവരും ഇടംനേടി.


ഈ മാസം 24ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ ഫിഫ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
>

Trending Now