പുതുചരിത്രമെഴുതി നവോമി ഒസാക; സെറീനയെ വീഴ്ത്തി യു.എസ് ഓപ്പൺ സ്വന്തമാക്കി

webtech_news18
ന്യൂയോർക്ക്: യു എസ് ഓപ്പൺ വനിതാ സിംഗിൾസിൽ സെറീന വില്യംസിനെ തോൽപിച്ച് ജാപ്പനീസ് താരം നവോമി ഒസാകയ്ക്ക് കിരീടം. നാടകീയ രംഗങ്ങൾ നിറ‍ഞ്ഞ ഫൈനലിൽ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇരുപതുകാരിയായ ഒസാക കിരീടമണിഞ്ഞത്. സ്കോർ 6-2, 6-4ഗ്രാൻസ്ലാം കിരീടം നേടുന്ന ആദ്യ ജാപ്പനീസ് താരമാണ് നവോമി ഒസാക്ക. ആദ്യ സെറ്റ് നേടി സെറീനയെ ഞെട്ടിച്ച ഒസാക്ക രണ്ടാം സെറ്റിവും ആധിപത്യം പുലർത്തി. രണ്ടാം സെറ്റ് 3-2 എന്ന നിലയിൽ നവോമി മുന്നിട്ടു നിൽക്കുമ്പോൾ സെറീന റാക്കറ്റ് കോർട്ടിൽ എറിഞ്ഞു. ഇതിന് പോയിന്റ് വെട്ടിക്കുറച്ചതിൽ പ്രകോപിതയായി സെറീന അമ്പയറിനോട് തർക്കിച്ചു. കാണികളും അമ്പയറുടെ നടപടിയിൽ പ്രതിഷേധിച്ചു.


പിന്നീട് ഒരു സെറ്റ് കൂടി നേടിയ ശേഷം സെറീന ഒസാക്കയ്ക്ക് മുന്നിൽ മൽസരം അടയിറവ് വച്ചു. ഇതോടെ ഏഴാം യുഎസ് ഓപ്പൺ കിരീട നേട്ടത്തോടൊപ്പം 24 ഗ്രാൻസ്ലാം നേട്ടവുമായി മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പം എത്തുകയെന്ന സെറീനയുടെ സ്വപ്നം തകർന്നടിഞ്ഞു.
>

Trending Now