സച്ചിനും ദ്രാവിഡിനും ഇടമില്ല; ഇന്ത്യക്കാർ ആരുമില്ലാതെ കുക്കിന്റെ സ്വപ്ന ടീം

webtech_news18
ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനത്തിന് പിന്നാലെ തന്റെ സ്വപ്‌ന ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ അലിസ്റ്റര്‍ കുക്ക്. ഇന്ത്യയില്‍ നിന്നും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടെ ഒരിന്ത്യക്കാരന്‍ പോലും കുക്കിന്റെ ഇലവനില്‍ സ്ഥാനം നേടിയില്ലെന്നാണ് കൗതുകകരം. കുക്കിനൊപ്പം കളിച്ചവരും എതിരെ കളിച്ചവരുമായവരാണ് ടീമില്‍ ഉള്ളത്. സ്വപ്‌ന ടീമിന്റെ നായകനായി പക്ഷേ താരം തെരഞ്ഞെടുത്തത് ഇതുവരെ ഒപ്പം കളിക്കാത്ത ഗ്രഹാം ഗൂച്ചിനെയാണ്.


മാത്യു ഹെയ്ഡന്‍, ബ്രയാന്‍ ലാറ , റിക്കി പോണ്ടിങ്, ഡിവില്ലിയേഴ്‌സ്, സംഗക്കാര, ജാക് കാലിസ്, മുത്തയ്യാ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഗ്ലെന്‍ മക്ഗ്രാത്ത് എന്നിവരാണ് കുക്കിന്റെ സ്വപ്‌ന ടീമിലുള്ളത്. ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് യൂട്യൂബ് ചാനലിൽ വന്ന വീഡിയോയിൽ ഗ്രഹാം ഗൂച്ചായിരിക്കും തൻറെ ക്യാപ്റ്റനെന്ന് കുക്ക് പ്രഖ്യാപിച്ചു. ' ഗൂച്ചിനൊപ്പം മാത്യു ഹെയ്ഡൻ ഓപ്പൺ ചെയ്യും'- 33ന് കാരനായ കുക്ക് പറഞ്ഞു.ക്രിക്കറ്റ് ലോകം കണ്ട മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് കുക്ക്. വെള്ളിയാഴ്ച കെന്നിങ്ടണ്‍ഓ വലില്‍ ഇന്ത്യയ്‌ക്കെതിരെയാണ് കുക്കിന്റെ അവസാന മത്സരം.32 സെഞ്ചുറികളും 46 അര്‍ധ സെഞ്ചുറികളുമടക്കം 12254 റണ്‍സാണ് കുക്കിന്റെ സമ്പാദ്യം.44.88 ആണ് ബാറ്റിംഗ് ശരാശരി. 294 ആണ് ഉയർന്ന സ്കോർ.
>

Trending Now