യുഎസ് ഓപ്പണിൽ ചരിത്രമെഴുതി ജോക്കോവിച്ച്; ഗ്രാൻഡ്സ്ലാം നേട്ടങ്ങളിൽ പീറ്റ് സംപ്രാസിന്റെ റെക്കോഡിനൊപ്പം

webtech_news18
യുഎസ് ഓപ്പൺ പുരുഷ സിംഗിള്‍സ് കിരീടം നോവാക്ക് ജോക്കോവിച്ചിന്. ഫൈനലിൽ അ‌ർജന്റീനയുടെ ഡെൽ പോട്രോയെ പരാജയപ്പെടുത്തി. മൂന്നാം തവണയാണ് ജോക്കോവിച്ച് യുഎസ് ഓപ്പൺ സ്വന്തമാക്കുന്നത്. സെർബിയൻ താരത്തിന്റെ പതിനാലാം ഗ്രാന്റ് സ്ലാം കിരീടമാണ്.നോവാക്ക് ജോക്കോവിച്ചിന്റെ തകർപ്പൻ സർവുകള്‍ക്ക് മുന്നിൽ ഡെൽ പെട്രോയ്ക്ക് പിടിച്ചുനിൽക്കനായില്ല. താളവും വേഗവും കൈമുതലാക്കിയ ജോക്കോവിച്ച് പോയിന്റുകൾ അതിവേഗം വാരിക്കൂട്ടി. ആദ്യ സെറ്റ് ആറിനെതിരെ മൂന്ന് പോയിന്റുകൾക്ക് ജോക്കോവിച്ച് സ്വന്തമാക്കി.


രണ്ടാംസെറ്റിൽ അർജന്റീനയൻ താരം ജോക്കോവിച്ചിനൊപ്പം പൊരുതി. പക്ഷേ അതിവേഗ ഷോട്ടുകളുമായി ജോക്കോവിച്ച് ഡെൽ പെട്രോയോ വീഴ്ത്തി. സെറ്റ് ഏഴിനെതിരെ ആറ് പോയിൻറുകൾക്ക് ജോക്കോവിച്ച് നേടി.മൂന്നാം സെറ്റിൽ തോൽവി സമ്മതിച്ചതുപോലെയായിരുന്നു ഡെൽ പെട്രോയുടെ പ്രകടനം. കിരീടം നേടാനുറച്ച് ജോക്കോവിച്ച് കളിച്ചപ്പോൾ ഡെൽ പെട്രോ തോൽവി സമ്മതിച്ചു. മൂന്നിനെതിരെ ആറ് പോയിന്റുകൾക്കായിരുന്നു മൂന്നാം ഗെയിമിലെ ജോക്കോവിച്ചിന്റെ ജയം.സെർബിയൻ താരം മൂന്നാം തവണയാണ് യുഎസ് ഓപ്പൺ സ്വന്തമാക്കുന്നത്. ഇതോടെ ജോക്കോവിച്ചിന്റെ കരിയറിൽ പതിനാല് ഗ്രാന്റ് സ്ലാം കിരീടങ്ങളായി. പതിനാല് ഗ്രാന്റ് സ്ലാം നേട്ടങ്ങളെന്ന അമേരിക്കയുടെ പീറ്റ് സാംപ്രാസിനൊപ്പം എത്താനും ജോക്കവിച്ചിന് സാധിച്ചു.
>

Trending Now