വീരോചിതമായി പൊരുതി, ഒടുവിൽ വീണു; ഇംഗ്ലണ്ടിന് 118 റൺസിന്റെ വിജയം

webtech_news18
ഓവൽ: ഋഷഭ് പന്തിന്റെയും ലോകേഷ് രാഹുലിന്റെയും പോരാട്ടവീര്യത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയേറ്റു വാങ്ങിയത് 118 റണ്‍സിന്. 4-1ന് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. സ്‌കോര്‍ ഇംഗ്ലണ്ട് 332,423-8. ഇന്ത്യ 292,345വമ്പന്‍ തോല്‍വിയിലേക്ക് നീങ്ങിയ ഇന്ത്യയെ ഒരുഘട്ടത്തില്‍ വിജയപ്രതീക്ഷയിലേക്ക് എത്തിക്കാന്‍ രാഹുല്‍- പന്ത് കൂട്ടുകെട്ടിനായി. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 204 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ചായയ്ക്കുശേഷമാണ് ഇന്ത്യയുടെ തോല്‍വി വേഗത്തിലായത്. അതുവരെ ഇന്ത്യ ജയിച്ചേക്കുമെന്ന തോന്നല്‍ ഉണ്ടായിരുന്നു. ന്യൂബോള്‍ എടുക്കാതെ അദില്‍ റഷീദിനെ കൊണ്ട് ഒരുവശത്ത് പന്തെറിയിച്ച ജോ റൂട്ടിന്റെ തന്ത്രങ്ങള്‍ ഫലം കാണുകയായിരുന്നു.


82ാമത്തെ ഓവറിലെ ആദ്യ പന്തില്‍ രാഹുല്‍ പുറത്തായതാണ് കളിയിൽ വഴിത്തിരിവായത്. 224 പന്തില്‍ 149 റണ്‍സാണ് രാഹുല്‍ നേടിയത്. 114 റണ്‍സെടുത്ത പന്ത് മോയീന്‍ അലിക്കു ക്യാച്ച് നല്കി മടങ്ങിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. അവസാന 20 റണ്‍സില്‍ അഞ്ചുവിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യ തോല്‍വിയേറ്റുവാങ്ങി.വിരമിക്കൽ ടെസ്റ്റിൽ സെഞ്ചുറിയും അർധസെഞ്ചുറിയും നേടിയ അലിസ്റ്റർ കുക്ക് കളിയിലെ കേമൻ പട്ടത്തോടെയാണ് വിടവാങ്ങിയത്. ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് മാറി. നാലാം ഇന്നിങ്സിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്തിനു സ്വന്തം. 2007ൽ ലോർഡ്സിൽ ധോണി പുറത്താകാതെ നേടിയ 76 റൺസായിരുന്നു നാലാം ഇന്നിങ്സിൽ ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഉയർന്ന സ്കോർ.അഞ്ചു ടെസ്റ്റുകളിൽനിന്ന് 24 വിക്കറ്റുകൾ വീഴ്ത്തിയ ആൻഡേഴ്സനാണ് പരമ്പരയിൽ വിക്കറ്റ് വേട്ടയിൽ മുന്നിൽ. അതേസമയം, രണ്ടു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും ഉൾപ്പെടെ 593 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ബാറ്റ്സ്മാൻമാരിൽ മുന്നിലെത്തി. വിരാട് കോഹ്‍ലി, സാം കുറൻ എന്നിവർ പരമ്പരയുടെ താരങ്ങളായി.  
>

Trending Now