അഞ്ചുവർഷത്തിന് ശേഷം വീണ്ടുമൊരു ഇന്ത്യാ - പാക് പോരാട്ടം

webtech_news18
ന്യൂഡൽഹി: പരമ്പരാഗത വൈരികളായ ഇന്ത്യയും പാകിസ്താനും കാൽപ്പന്തുകളിയിൽ ബുധനാഴ്ച ഏറ്റമുട്ടും. സാഫ് ഫുട്‌ബോളിന്റെ സെമിയിലാണ് അഞ്ചുവർ‌ഷങ്ങൾക്ക് ശേഷം ഇരുകൂട്ടരും കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് പോരാട്ടം. ഇരുരാജ്യങ്ങളും അവസാനം കളിച്ചത് 2013ല്‍ കാഠ്മണ്ഡുവിലാണ്. അന്ന് ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. സ്‌കോര്‍ 1-0.ബുധനാഴ്ച പാകിസ്താനെ കീഴടക്കിയാൽ എട്ടാം കിരീടത്തിലേക്ക് ഇന്ത്യ ഒരു പടികൂടി അടുക്കും. അണ്ടര്‍ 23 ടീമിനെയാണ് ഇന്ത്യ ഇവിടെ അണിനിരത്തിയിരിക്കുന്നത്. ആഷിഖ് കുരുണിയന്‍, ക്യാപ്റ്റന്‍ സുഭാശിഷ് ബോസ് തുടങ്ങി സീനിയര്‍ താരങ്ങള്‍ നന്നേ കുറവ്. നിലവിലെ ജേതാക്കളാണ് ഇന്ത്യ.

2005നുശേഷം ആദ്യമായാണ് പാകിസ്താൻ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. 1997ല്‍ മൂന്നാം സ്ഥാനം നേടിയതാണ് സാഫ് ഫുട്‌ബോളില്‍ പാകിസ്താൻ ഏറ്റവും വലിയ നേട്ടം. കടലാസും കളത്തിലും ഇന്ത്യയ്ക്കു തന്നെയാണ് മുന്‍തൂക്കം.2017 ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ ഫിഫയുടെ വിലക്കുണ്ടായിരുന്നതിനാൽ പാകിസ്താൻ കളത്തിന് പുറത്തായിരുന്നു. ബ്രസീലുകാരനായ ഹൊസെ അന്റോണിയോ നുഗ്വേറിയയാണ് പാക്കിസ്ഥാന്റെ പരിശീലകന്‍. പാക് ക്യാപ്റ്റനായ ഹസന്‍ ബഷീര്‍ ആണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. മുപ്പത്തിരണ്ടാം തവണയാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ ഇറങ്ങുന്നത്. 31 മത്സരങ്ങളില്‍ 18 ജയം ഇന്ത്യ നേടിയപ്പോള്‍ അഞ്ച് കളികള്‍ സമനിലയില്‍ കലാശിച്ചു. 
>

Trending Now