പാകിസ്ഥാനെ തകർത്ത് ഇന്ത്യ സാഫ് ഫുട്ബോൾ ഫൈനലിൽ

webtech_news18
സാഫ് ഫുട്ബോളിൽ ഇന്ത്യ ഫൈനലിൽ കടന്നു. സെമിയിൽ ചിരവൈരികളായ പാകിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽപിച്ചത്. ഇന്ത്യക്ക് വേണ്ടി മൻവീർ സിംഗ് ഇരട്ടഗോൾ നേടി. സുമീതിന്റെ വകയായിരുന്നു മൂന്നാം ഗോൾ.അഞ്ചുവർഷത്തിന് ശേഷം വീണ്ടുമൊരു ഇന്ത്യാ - പാക് പോരാട്ടം


പതിനൊന്നാം തവണയാണ് ഇന്ത്യ സാഫ് ഫുട്ബോളിന്റെ ഫൈനലിൽ കടക്കുന്നത്. ശനിയാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ മാലിദ്വീപാണ് ഇന്ത്യയുടെ എതിരാളി. നേപ്പാളിനെ തോൽപിച്ചാണ് മാലിദ്വീപ് ഫൈനലിലെത്തിയത്.
>

Trending Now