കുവൈറ്റിൽ ബസപകടം: മലയാളികള്‍ ഉള്‍പ്പെടെ 17 മരണം

രണ്ട് കരാര്‍ കമ്പനികളിലെ ജീവനക്കാര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.

webtech_news18 , Advertorial
കുവൈറ്റിൽ : കുവൈറ്റിൽ  ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 17 മരണം. കബ്ദ് അര്‍താല്‍ റോഡിലെ ബുര്‍ഗാന്‍ ഗേറ്റിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം. രണ്ട് കരാര്‍ കമ്പനികളിലെ ജീവനക്കാര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.ശ്രീകണ്ഠപുരം സ്വദേശി സനീഷ്, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ഇവരെക്കൂടാതെ അഞ്ച് ഇന്ത്യക്കാര്‍ കൂടെ മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് സൂചന. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.


 
>

Trending Now