'ആഢംബര' വിദ്യാർത്ഥിയെ പരിചരിക്കാൻ 12 ജീവനക്കാരെ വേണം; പരസ്യവുമായി ഇന്ത്യക്കാരനായ കോടീശ്വരൻ

webtech_news18
ലണ്ടൻ: ഇന്ത്യക്കാരനായ മഹാകോടീശ്വരന്റെ മകൾ ആണ് ഇപ്പോൾ ഇംഗ്ലണ്ടിലെ ഏറ്റവും മോടിയിൽ ജീവിക്കുന്ന വിദ്യാർത്ഥി. സ്കോട്ടിഷ് സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പരിപാലിക്കാൻ 12 ജീവനക്കാരെ തേടി കുടുംബം പരസ്യം നൽകിയിരിക്കുകയാണ്.സ്കോട്ട്ലന്റിലെ കിഴക്കൻ പ്രദേശത്തെ സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിലെ ഒന്നാംവർഷ വിദ്യാർത്ഥിയാണ് താരം. കുട്ടിയെ പരിചരിക്കാൻ ഒരു ഹൗസ് മാനേജർ, മൂന്ന് ഹൗസ് കീപ്പർമാർ, ഒരു പൂന്തോട്ടപരിപാലകൻ, ഒരു പരിചാരക, ഒരു മുഖ്യ പാചകക്കാരൻ, മൂന്ന് പരിചാരകർ, ഒരു സ്വകാര്യ പാചകക്കാരൻ, ഡ്രൈവർ എന്നിവരെയാണ് ആവശ്യം.


പുതിയ ആഢംബര മാളികയിൽ ആണ് ഇവർക്ക് താമസവും ജോലിയും. ഇനിയുള്ള നാല് വർഷം ഇവർക്ക് ഇവിടെ കഴിയാം. പരസ്യത്തിൽ പറയുന്നത് അനുസരിച്ച് വിദ്യാർത്ഥിനിയെ രാവിലെ ഉറക്കമെഴുന്നേൽപ്പിക്കുന്ന ജോലി പരിപാലികയുടേതാകും. മറ്റുള്ള ജീവനക്കാരുമായി സംസാരിച്ച് അതാത് ദിവസത്തെ ജോലികൾ തയാറാക്കും. അവർക്ക് വേണ്ട മാർഗനിർദേശവും ഈ പരിചാരക നൽകും. വിദ്യാർത്ഥിക്ക് ധരിക്കാനുള്ള വസ്ത്രങ്ങളും അവളുടെ ഷോപ്പിംഗുമായി ബന്ധപ്പെട്ട ചുമതലകളും ജീവനക്കാർക്കായിരിക്കും.കലവറക്കാരൻ രാവിലെ വിദ്യാർത്ഥിക്കായി വാതിലുകൾ തുറന്നുനൽകും. പരിചാരകർ ഭക്ഷണം അടുക്കളയിൽ നിന് തീൻ മേശയിലേക്ക് എത്തിക്കും. വർഷത്തിൽ 30,000 പൗണ്ട് വരെ നൽകുമെന്നാണ് കുടുംബം പറയുന്നത്.
>

Trending Now