ഹജ്ജിനിടെ 64 പാക് പൗരൻമാർ മരണപ്പെട്ടതായി സർക്കാർ

webtech_news18
ഇസ്ലാമാബാദ്: ഹജ്ജ് കർമത്തിനായി പാകിസ്ഥാനിൽന്ന് പോയ 64 പേർ മരിച്ചതായി പാക് സർക്കാർ. ഹജ്ജിനിടെ മരിച്ചവരിൽ 16 പേർ സ്ത്രീകളാണ്. പാകിസ്ഥാൻ മതകാര്യവകുപ്പ് അറിയിച്ചതാണ് ഇക്കാര്യം. 46 പേർ മക്കയിൽവെച്ചും ഏഴുപേർ വീതം മദീന, മിന എന്നിവടങ്ങളിൽവെച്ചുമാണ് മരിച്ചത്. ശേഷിച്ച നാലുപേർ അറഫായിൽവെച്ചാണ് മരണപ്പെട്ടത്. മരണപ്പെട്ടവരുടെ മൃതദേഹം ബന്ധുക്കളുടെ അനുമതിയോടെ ഹിജാസ്-ഇ-മുഖാദസിൽ സംസ്ക്കരിച്ചു.
>

Trending Now