എന്താണ് ഇന്നത്തെ പുതുവര്‍ഷാരംഭം?

webtech_news18 , News18 India
ഇസ്ലാമിക് കലണ്ടര്‍ പ്രകാരം ഇന്ന് പുതുവര്‍ഷം ആരംഭിക്കുകയാണ്. റമളാനു ശേഷം ഇസ്ലാം വിശ്വാസികള്‍ പുണ്യമാസമായി കണക്കാക്കുന്ന മുഹറത്തിന്റെ ആരംഭം. ഹിജ്‌റ വര്‍ഷം 1440 മുഹര്‍റം 1. ചന്ദ്രമാസം കണക്കു കൂട്ടിയാണ് ഇസ്ലാം പുതുവര്‍ഷമെത്തുന്നത്. ഹിജ്‌റ കലണ്ടര്‍ എന്നും ഇതറിയപ്പെടുന്നു.ചന്ദ്രമാസപ്രകാരം 354 ദിവസങ്ങളാണ് ഒരു വര്‍ഷത്തിലുണ്ടാവുക. അധിവര്‍ഷമാണെങ്കില്‍ 355 ഉം.29-30 ദിവസങ്ങളാണ് ഒരു ചന്ദ്രമാസത്തിലുണ്ടാവുക. സൂര്യമാസ കലണ്ടറിനെക്കാള്‍ കൃത്യതയുള്ളതായാണ് ചന്ദ്രമാസക്കലണ്ടര്‍ വിലയിരുത്തപ്പെടുന്നത്.


ഓരോ ദിവസവും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നത് വ്യത്യസ്ത ഘട്ടങ്ങളിലായാണ്. ഇത് വ്യത്യസ്ത രൂപങ്ങളില്‍ നമുക്ക് ദൃശ്യമാകും. ഇംഗ്ലീഷില്‍ ഫേസ് എന്ന് വിളിക്കപ്പെടുന്ന ഈ ഘട്ടങ്ങള്‍ അറബിയില്‍ മനാസില്‍ എന്നാണറിയപ്പെടുന്നത്. ഇത്തരത്തില്‍ ഇരുപതോ മുപ്പതോ ഘട്ടങ്ങള്‍ കഴിയുമ്പോള്‍ അമാവാസി അല്ലെങ്കില്‍ കറുത്തവാവ് ദിനമാണ്. ഇത് കഴിഞ്ഞ് വളരെ നേരിയ തോതില്‍ ചന്ദ്രന്‍ പ്രകടമാകും. ഈ ചന്ദ്രപ്പിറവിക്കു ശേഷം വരുന്ന ദിവസമാണ് ചന്ദ്രമാസം ഒന്നാം തീയതിയായി കണക്കാക്കപ്പെടുന്നത്.കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22 നായിരുന്നു ഹിജ്‌റാ വര്‍ഷാരാംഭം. ഇത്തവണ ദുല്‍ഹജ്ജ് 29 (2018 സെപ്റ്റംബര്‍ 9) അമാവാസിയായിരുന്നു. അതിനാല്‍ സെപറ്റംബര്‍ 10 ചന്ദ്രമാസം ഒന്നാം തിയ്യതിയാണ്. ഒരു ചന്ദ്രവര്‍ഷം പൂര്‍ത്തിയായതോടെ പുതുവര്‍ഷമാരംഭിച്ചു. (ഹിജ്‌റ വര്‍ഷം 1440 മുഹര്‍റം 1).ഹിജ്‌റ വര്‍ഷത്തിലെ മാസങ്ങള്‍

 • മുഹര്‍റം

 •  സഫര്‍

 • റബീഉല്‍ അവ്വല്‍

 •  റബീഉല്‍ ആഖിര്‍

 • ജമാദുല്‍ അവ്വല്‍

 • ജമാദുല്‍ ആഖിര്‍

 • റജബ്8

 • ശഅ്ബാന്‍

 • റമളാന്‍

 • ശവ്വാല്‍

 • ദുല്‍ഖഅ്ദ്

 • ദുല്‍ ഹജ്ജ്

 • >

  Trending Now