സ്ത്രീകൾ സുന്ദരികളായിരിക്കുന്നിടത്തോളം ബലാത്സംഗവും ഉണ്ടാകും; വിവാദ പരാമർശവുമായി ഫിലിപ്പൈൻ പ്രസിഡന്‍റ്

webtech_news18
മനില: വീണ്ടും സ്ത്രീ വിരുദ്ധ പരാമർശവുമായി ഫിലിപ്പൈൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേർട്. സ്ത്രീകൾ സുന്ദരികളായിരിക്കുന്നിടത്തോളം കാലം ബലാത്സംഗവും ഉണ്ടാകുമെന്നാണ് റൊഡ്രിഗോ ഡ്യൂട്ടേർട് പറഞ്ഞിരിക്കുന്നത്. വ്യാഴാഴ്ച രാത്രി നടത്തിയ പ്രസംഗത്തിലാണ് ഡ്യൂട്ടേർടിന്റെ വിവാദ പരാമർശം.താൻ മേയറായിരുന്നപ്പോൾ ദാവോയിൽ നിന്ന് കുറ്റകൃത്യങ്ങൾ തുടച്ചുനീക്കിയെന്ന് വാദിച്ചു കൊണ്ട് എതിരാളികളെ നേരിടുകയായിരുന്നു അദ്ദേഹം. അവർ പറയുന്നു ദാവോയിൽ നിരവധി ബലാത്സംഗ കേസുകൾ ഉണ്ടെന്ന്. സ്ത്രീകൾ സുന്ദരികളായിരിക്കുന്നിടത്തോളം അവിടെ ബലാത്സംഗവും ഉണ്ടാകും- ഡ്യൂട്ടേർട് പറഞ്ഞു.


ഡ്യൂട്ടേർടിന്റെ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിട്ടുണ്ട്. സ്ത്രീ സംഘടനകളടക്കം ഇതിനെതിരെ രംഗത്തെത്തി. സ്ത്രീവരുദ്ധ പരാമർശങ്ങളിലൂടെ നേരത്തെ തന്നെ ഡ്യൂട്ടേർട് വാർത്തകളിൽ ഇടംനേടിയിരുന്നു.
>

Trending Now