കൈവിടാതെ യു.എ.ഇ; ദുബായ് ഇസ്ലാമിക് ബാങ്ക് 9.5 കോടി നല്‍കും

webtech_news18
ദുബായ്: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ധനസഹായവുമായി കൂടുതൽ പേർ രംഗത്ത് വരികയാണ്. ഈ ദുരിത കാലത്ത് കേരളത്തിനൊപ്പം തന്നെയാണ് തങ്ങളെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് യു.എ.ഇ.യു.എ.ഇയിലെ ദുബായ് ഇസ്ലാമിക് ബാങ്ക് ആണ് ഏറ്റവും ഒടുവിൽ സഹായഹസ്തവുമായി രംഗത്ത് വന്നിരിക്കുന്നത്. അഞ്ച് മില്യൺ ദിർഹമാണ് (ഏകദേശം 9.5 കോടി രൂപ) സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അവർ അവർ നൽകുന്നത്.


മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്റ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്‍റിനാണ് ബാങ്ക് തുക കൈമാറിയിരിക്കുന്നത്. എല്ലാ വ്യവസായികളും സംരംഭങ്ങളും കേരളത്തെ സഹായിക്കണമെന്ന ഖലീഫമാരുടെ നിര്‍ദേശം പിന്തുടര്‍ന്നാണ് ബാങ്കിന്റെ തീരുമാനം. കേരളത്തിലെ സഹോദരങ്ങളുടെ ദുരിതമകറ്റാന്‍ ഈ തുക പൂര്‍ണമായും ഉപയോഗിക്കുമെന്ന് എം.ബി.ആ.ര്‍സി.എച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍മാൻ ഇബ്രാഹിം ബൗമെൽഹ വ്യക്തമാക്കി.ലോകമെമ്പാടുമുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നായിരുന്നു സംഭാവന നല്‍കി കൊണ്ട് ഇസ്ലാമിക് ബാങ്ക് പറഞ്ഞത്. നേരത്തെ ദുബായില്‍ നിന്നുള്ള വിമാനക്കമ്പനിയായ സ്‌കൈ കാര്‍ഗോ കേരളത്തിലെ ദുരിതബാധിതര്‍ക്കായി 175 ടണ്ണിലേറെ സാധനങ്ങള്‍ എത്തിച്ചിരുന്നു.ദി ഖലീഫ ബിൻ സയ്യദ് അൽ നഹ്യാൻ ഫൗണ്ടേഷൻ ദുരിതബാധിതരെ സഹായിക്കാനായി നേരത്തെ ക്യാംപയിൻ ആരംഭിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യവസായികളടക്കം വലിയ തുകകൾ കൈമാറിയിരുന്നു.  
>

Trending Now