വീണ്ടും എൽനിനോ ഭീതി; കാലാവസ്ഥ മാറി മറിയുമോ?

webtech_news18
താപനില ക്രമാതീതമായി കൂടുകയും കുറയുകയും ചെയ്യുന്ന അവസ്ഥയെ ഭീതിയോടെയാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്. താപനില കൂടുന്ന എൽനിനോയും താപനില കുറയുന്ന എൽനിനായും ലോകത്തെമ്പാടുമുള്ള കാലാവസ്ഥയെ ബാധിക്കുകയും ചെയ്യും. ഈ വർഷം ആദ്യം താപനില ക്രമാതീതമായി കുറയുന്ന എൽനിനാ പ്രതിഭാസം ഉണ്ടായതിന്‍റെ ഭാഗമായാണ് പല രാജ്യങ്ങളിലും കനത്ത മഴയും പ്രളയവും കാറ്റും മഞ്ഞുവീഴ്ചയുമൊക്കെ ഉണ്ടായത്. എന്നാൽ അടുത്ത മൂന്നുമാസത്തിനുള്ളിൽ ശാന്തസമുദ്രത്തിൽ എൽനിനോ പ്രതിഭാസം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആഗോള കാലാവസ്ഥാ പഠനകേന്ദ്രം പ്രവചിക്കുന്നത്. 2016ലാണ് ഒടുവിൽ എൽനിനോ പ്രതിഭാസമുണ്ടായത്. മൂന്നു മാസത്തിനകം എൽനിനോ ഉണ്ടാകാൻ സാധ്യത 70 ശതമാനമാണെന്നാണ് പ്രവചനം.പ്രളയയത്തിന് ശേഷം വരൾച്ച: മൺതിട്ടകൾ ഒഴികിപ്പോയതും ഭൂഗർഭജലം സംഭരിക്കാനാകാത്തതും തിരിച്ചടിയായി


പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം 2016ൽ ഉണ്ടായ എൽനിനോ പ്രതിഭാസം ലോകത്താകമാനം കനത്ത പ്രത്യാഘാതങ്ങളുണ്ടാക്കി. ആഫ്രിക്കൻ രാജ്യങ്ങളിൽ കനത്ത വരൾച്ചയുണ്ടായപ്പോൾ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പ്രളയത്തിനാണ് ഇത് കാരണമായത്. പ്രകൃതിനശീകരണംപോലെയുള്ള മനുഷ്യ ഇടപെടലിലൂടെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണ് എൽനിനോയും എൽനിനായും.
>

Trending Now