ഒപ്പമുണ്ട് യു.എ.ഇ; എമിറേറ്റ്സ് വിമാനം പറന്നിറങ്ങി... 175 ടൺ അവശ്യവസ്തുക്കളുമായി

webtech_news18
ദുബായ്: പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് യു.എ.ഇയില്‍നിന്നുള്ള സഹായ പ്രവാഹം തുടരുന്നു. ദുരിതബാധിതർക്കുള്ള 175 ടണ്‍ അവശ്യ വസ്തുക്കളുമായി എമിറേറ്റ്‌സ് വിമാനം തിരുവനന്തപുരത്ത് പറന്നിറങ്ങി. യുഎഇയിലെ മലയാളി സമൂഹം ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.എമിറേറ്റ്സിന്റെ കാര്‍ഗോ വിഭാഗമായ സ്കൈ കാര്‍ഗോയുടെ 13 വിമാനങ്ങളാണ് കേരളത്തിലേക്ക് സഹായവുമായി എത്തുന്നത്. യുഎഇയിലെ വിവിധ സംഘടനകളും വ്യവസായ സ്ഥാപനങ്ങളും നല്‍കിയ ദുരിതാശ്വാസ സഹായങ്ങളാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. പുതപ്പുകള്‍, ഡ്രൈ ഫുഡ്, ജീവന്‍ രക്ഷാ മരുന്നുകൾ തുടങ്ങിയവയാണ് ദുരിതബാധിതർക്കായി കൊടുത്തുവിട്ടിരിക്കുന്നത്.

ജീവന്‍രക്ഷാ ബോട്ടുകള്‍, ബ്ലാങ്കറ്റ്, ഉണക്കിയ പഴങ്ങള്‍, തുടങ്ങിയ സാധനങ്ങളാണ് പ്രധാനമായും യുഎഇയില്‍ നിന്നെത്തുന്നത്.കേരളത്തെ പ്രളയത്തിൽ നിന്നും കരകയറ്റാനുള്ള യു.എ.ഇ നേതാക്കളുടെ ആഹ്വാനത്തെ തുടർന്നാണ് എമിറേറ്റ്സ് സ്കൈ കാർഗോയുടെ നീക്കം. പ്രവാസികൾക്കൊപ്പം കേരളത്തിനൊപ്പമെന്ന് ആവർത്തിച്ച് പറഞ്ഞ് എമിറേറ്റ്സ് വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

>

Trending Now