പാകിസ്ഥാന് നൽകിവന്ന സൈനികസഹായം അമേരിക്ക പിൻവലിച്ചു; ഇമ്രാൻഖാന് തിരിച്ചടി

webtech_news18
ന്യൂയോർക്ക്: പാക്കിസ്ഥാന് നൽകിവന്നിരുന്ന സൈനികസഹായം പിൻവലിച്ച് അമേരിക്ക. തീവ്രവാദത്തിനെതിരെ അടിയന്തരനടപടികൾ സ്വീകരിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതിനാലാണ് പുതിയ തീരുമാനമെന്നാണ് അമേരിക്കയുടെ വിശദീകരണം. 300 മില്യൻ യുഎസ് ഡോളറിന്റെ സഹായമാണ് റദ്ദാക്കിയത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ അധികാരത്തിലേറി ദിവസങ്ങൾക്കകമാണ് അമേരിക്കയുടെ നടപടി. ഇത് ഇമ്രാൻ ഖാന് കനത്ത തിരിച്ചടിയാകുമെന്നാണ് നയതന്ത്രവിദഗ്ദ്ധർ വിലയിരുത്തുന്നത്. അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തുന്ന ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുന്നത് പാക്കിസ്ഥാനെന്നാണ് അമേരിക്കയുടെ ആരോപണം. പാകിസ്ഥാന് സൈനിക സഹായം നൽകുന്നതിനെ വിമർശിച്ച് ഈ വർഷമാദ്യം പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
>

Trending Now