ശവസംസ്ക്കാര ചടങ്ങിനിടെ ഗായികയോട് അപമര്യാദയായി പെരുമാറിയ ബിഷപ്പ് മാപ്പ് പറഞ്ഞു

webtech_news18
ഡിത്രയറ്റ്: സ്ത്രീകളെ പുരോഹിതർ അപമാനിക്കുന്ന സംഭവങ്ങൾ കൂടിവരുന്നു. പ്രശസ്ത അമേരിക്കൻ ഗായികയും ഗാനരചയിതാവുമായിരുന്ന അരിത ഫ്രാങ്ക്ലിന്‍റെ ശവസംസ്ക്കാര ചടങ്ങിനിടെ ഗായിക അരിയാന ഗ്രാൻഡെയോട് ബിഷപ്പ് മോശമായി പെരുമാറി. സംഭവത്തിൽ ബിഷപ്പ് ചാൾസ് എച്ച് എല്ലിസ് മൂന്നാമൻ മാപ്പ് പറഞ്ഞു. ശവസംസ്ക്കാര ചടങ്ങിനിടെ ഒരു ഗാനം ആലപിച്ച ശേഷം സ്റ്റേജിൽവെച്ചാണ് ബിഷപ്പ് ഗ്രാൻഡെയുടെ ശരീരത്തിൽ സമ്മതമില്ലാതെ സ്പർശിച്ചത്. ബിഷപ്പ് ഗ്രാൻഡെയുടെ മാറിൽ സ്പർശിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.സംഭവം വിവാദമായതോടെ വാർത്താ ഏജൻസിയായ എ.പിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബിഷപ്പ് മാപ്പ് പറഞ്ഞത്. 'ഒരിക്കലും ഒരു സ്ത്രീയുടെ മാറിൽ പിടിക്കാൻ പാടില്ല. ഞാൻ മനപൂർവം ചെയ്തതല്ല, ഏതെങ്കിലും തരത്തിൽ പരിധി ലംഘിച്ചെന്ന് തോന്നുന്നുവെങ്കിൽ ഗ്രാൻഡെയോട് അവരുടെ ആരാധകരോടും മാപ്പ് ചോദിക്കുന്നു'- ബിഷപ്പ് എല്ലിസ് പറയുന്നു.


പരിപാടിയിൽ പങ്കെടുത്ത എല്ലാ കലാകാരൻമാരെയും താൻ ആലിംഗനം ചെയ്തിരുന്നുവെന്ന് ബിഷപ്പ് പറഞ്ഞു. ആരോടും മോശമായി പെരുമാറിയിട്ടില്ല. പള്ളിയിൽവെച്ച് എല്ലാവരെയും സ്നേഹത്തോടെ ആലിംഗനം ചെയ്യുന്നത് പതിവാണെന്നും അദ്ദേഹം പറയുന്നു.സംഭവം വിവാദമായതോടെ സമൂഹമാധ്യമങ്ങളിൽ ഗ്രാൻഡെയ്ക്ക് പിന്തുണയുമായി നിരവധിപ്പേർ വന്നിരുന്നു #RespectGrande എന്ന ഹാഷ് ടാഗ് വളരെ വേഗം ട്രെൻഡിങ് ആകുകയും ചെയ്തിരുന്നു.
>

Trending Now