ഹിജ്റി പുതുവർഷ ദിനത്തിൽ സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യു.എ.ഇ

webtech_news18
ദുബായ്: യു.എ.ഇയിൽ സെപ്തംബര്‍ 13ന് ഹിജ്റി പുതുവര്‍ഷ അവധിയായിരിക്കുമെന്ന് യു.എ.ഇ മനുഷ്യവിഭവശേഷി മന്ത്രാലയം. സ്വകാര്യ മേഖലയ്ക്കും ഇന്നേ ദിവസം അവധിയായിരിക്കുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.


മന്ത്രിമാരുടെ കൗണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. നേരത്തെ യു.എ.ഇ ക്യാബിനറ്റ് സെപ്തംബർ  13 ന് മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ അതോറിറ്റികള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. വാരാന്ത്യ അവധി കൂടി കഴിഞ്ഞ് സെപ്തംബര്‍ 16ന് മാത്രമേ ജോലികള്‍ പുനരാരംഭിക്കുകയുള്ളൂ.ഇസ്ലാമിക പുതുവര്‍ഷത്തിലെ ആദ്യ ദിനം (മുഹറം 1) എന്നാണ് എന്നത് മാസപ്പിറവി ദൃശ്യമായശേഷം പ്രഖ്യാപിക്കും.പ്രസിഡന്റ് ഷേയ്ഖ് ഖലീഫ മൊഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാനും വൈസ് പ്രസിഡന്റ് ഷേയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും മന്ത്രിമാരുടെ കൗൺസിൽ ആശംസകളും നേർന്നു. 
>

Trending Now