മദ്യപിച്ചാൽ പൊലീസിനെ ഫോൺ വിളിച്ച് പറ്റിക്കും; 18 വർഷമായി ഇതുതുടരുന്ന ഇന്ത്യൻ വംശജൻ ഒടുവിൽ വലയിൽ

webtech_news18
സിംഗപൂര്‍ : മദ്യം അകത്ത് ചെന്നാൽ ഉടൻ ഫോണെടുത്ത് പൊലീസിന്റെ അടിയന്തര നമ്പർ ഡയൽ ചെയ്യും. വെറുതെ ഒരു ബോംബ് ഭീഷണി നടത്തും. കഴിഞ്ഞ 18 വർഷമായി ഇങ്ങനെ പൊലീസിനെ പറ്റിക്കുന്ന ഇന്ത്യൻ വംശജൻ ഒടുവിൽ സിംഗപൂർ പൊലീസിന്റെ വലയിലായി. മൂന്നുവർഷം ഒൻപത് മാസവും ശിക്ഷിക്കുകയും ചെയ്തു. ഗുർചരൺ സിംഗ് ആണ് വ്യാഴാഴ്ച പൊലീസ് പിടിയിലായത്.സിംഗപൂരില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന ഗുര്‍ചരണ്‍ കഴിഞ്ഞ 2000 മുതൽ പൊലീസിനെ ഫോണ്‍ വിളിച്ച് പറ്റിക്കാറുണ്ടായിരുന്നു. മദ്യപിച്ചതിന് ശേഷമാണ് ഇയാള്‍ പൊലീസിനെ വട്ടംകറക്കിയിരുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ 999 എന്ന അടിയന്തര നമ്പരിലേക്ക് വിളിക്കുകയാണ് പതിവ്.

കഴിഞ്ഞ ജൂണിലാണ് അവസാനമായി ഇയാള്‍ പൊലീസിനെ വിളിച്ച് കളിപ്പിച്ചത്.പബ്ലിക്ക് ടെലിഫോണ്‍ ബൂത്തില്‍ നിന്നാണ് വിളിച്ചത്. 15 നിമിഷം ദൈര്‍ഘ്യമുണ്ടായിരുന്ന ഫോണ്‍ കോളില്‍ നിങ്ങളൊരു വിഡ്ഢിയാണ്, ഇമിഗ്രേഷന്‍ ഹൗസില്‍ ഞാന്‍ ഡൈനാമിറ്റ് വെച്ചിട്ടുണ്ട് എന്നാണ്പറഞ്ഞത്. വ്യാജസന്ദേശമാണെന്ന് മനസിലാക്കിയ പൊലീസ് ഇയാളുടെ സ്ഥലം മനസിലാക്കുകയും പിടികൂടുകയും ചെയ്തു. അറസ്റ്റ് ചെയ്ത സമയത്ത് ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്തയിലായിരുന്നു. ബോംബ് ഭീഷണിക്ക് ശേഷം അന്നു തന്നെ 15 തവണ ഇയാള്‍ പൊലീസിനെ വിളിച്ചിരുന്നു.
>

Trending Now