ഒബാമയ്ക്കെതിരെ മത്സരിച്ച ജോൺ മക്കെയ്ൻ അന്തരിച്ചു

webtech_news18
ന്യൂയോർക്ക്: അമേരിക്കൻ സെനറ്ററും പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായിരുന്ന ജോൺ മക്കെയ്ൻ അന്തരിച്ചു. 81 വയസുകാരൻ ജോൺ മക്കെയ്ൻ തലച്ചോറിലെ അർബുദ രോഗത്തിന് ചികിൽസയിലായിരുന്നു. ആറ് തവണ സെനറ്ററായ അദ്ദേഹം 2008ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപബ്ലിക് സ്ഥാനാർഥിയായി മൽസരിച്ച് ബരാക് ഒബാമയോട് തോറ്റിരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ കടുത്ത വിമർശകനുമായിരുന്നു.വിയറ്റ്നാം യുദ്ധകാലത്ത് പൈലറ്റായിരുന്ന മക്കെയ്ൻ ശത്രുവിന്റെ പിടിയിലായി അഞ്ച് വർഷത്തോളം യുദ്ധ തടവുകാരനുമായിരുന്നു. ഗ്ലിയോബ്ലാസ്റ്റോമാ എന്ന തലച്ചോറിലെ അർബുദത്തിന് ചികിൽസയിലാണെന്ന് മക്കെയ്ൻ കഴിഞ്ഞ വർഷം വെളിപ്പെടുത്തി. ചികിൽസ നിർത്തുകയാണെന്ന് മക്കെയ്ന്റെ കുടുംബം അറിയിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് അദ്ദേഹം മരിച്ചത്. ആറ് തവണയായി അരിസോണയെ പ്രതിനിധീകരിക്കുയായിരുന്നു ജോൺ മെക്കെയ്ൻ.
>

Trending Now