ഈദിന് ഷാർജയിൽ സൗജന്യ പാർക്കിംഗ് ഇല്ല

webtech_news18
ദുബായ്: ഈദ് അവധികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് ഇല്ല. അറാഫത്ത് ദിവസവും ഈദ് അൽ അദയിലും സൗജന്യ പാർക്കിംഗ് അനുവദിച്ചിട്ടുണ്ടെങ്കിലും ചില മേഖലകളിൽ പാർക്കിംഗിന് ഫീസ് ഈടാക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി ദി ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് പാർക്കിംഗ് അറിയിച്ചു.അൽ ഷുവാഹൈൻ, അൽ ഷെയൂഖ് എന്നിവിടങ്ങളിലെ അൽ ഹൊസൻ ബൗലേവാർഡ് , അൽ ജുബൈലിലെ പക്ഷി, മൃഗ മാർക്കറ്റ്, അൽ മജാസ് 1ലെ സൗഖ് അൽ മർകസി എന്നറിയപ്പെടുന്ന ദി സെൻട്രൽ മാർക്കറ്റ്, അൽ മജാസ് 1,2,3 ലെ ബുഹൈറ കോർണിഷെ എന്നിവിടങ്ങളിലെ പാർക്കിംഗിന് ഫീസ് നൽകാത്തവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ അറബിക് പത്രമായ ഇമാരത് അൽ യൂമിനോട് പറഞ്ഞു.


അറാഫത്ത് ദിനമായ ഓഗസ്റ്റ് 19 മുതൽ ഈദായ 23 വരെ അഞ്ച് ദിവസം ഷാർജയിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഷാർജ സർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമൻ റിസോഴ്സസാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.ഈ മേഖലകളിലെ സൗജന്യ പാർക്കിംഗ് 2018 മാർച്ചിൽ ഷാർജ മുനിസിപ്പാലിറ്റി അവസാനിപ്പിച്ചിരുന്നു. നീണ്ട സമയത്തേക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു ഇത്.
>

Trending Now