കേരളത്തിന് സഹായവാഗ്ദാനവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

webtech_news18
ലാഹോർ: പ്രളയക്കെടുതിയുടെ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവാഗ്ദാനവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. പ്രളയബാധിതർക്ക് പാകിസ്താനിലെ ജനങ്ങളുടെ പ്രാർത്ഥനയും ആശംസകളും അറിയിക്കുന്നതായി വ്യക്തമാക്കിയ ഇമ്രാൻഖാൻ അവശ്യമെങ്കിൽ കേരളത്തിന് മാനുഷികപരമായ എന്തു സഹായവും നൽകാൻ തയാറാണെന്നും അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇമ്രാൻഖാൻ കേരളത്തിന് സഹായ വാഗ്ദാനം നൽകിയത്. 


 
>

Trending Now