നരകമില്ലെന്നു പറഞ്ഞിട്ടില്ല; വിശദീകരണവുമായി വത്തിക്കാന്‍

webtech_news18 , Advertorial
റോം: നരകം ഇല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി വത്തിക്കാന്‍. മാര്‍പ്പാപ്പയുടെ പ്രസ്താവന വിവാദമായി സാഹചര്യത്തിലാണ് വിശദീകരണവുമായി വത്തിക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്.ഇറ്റലിയിലെ 'ല റിപ്പബ്ലിക്ക' എന്ന പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് മാര്‍പ്പാപ്പ നരകത്തെ കുറിച്ച് സംസാരിച്ചത്. ഇറ്റലിയിലെ പ്രശസ്ത ഇടതുപക്ഷ പത്രപ്രവര്‍ത്തകനായ യുജേനിയോ സ്‌കാല്‍ഫാരിയുടെ ഉടമസ്ഥതയിലുള്ളതാണ് പത്രം. നരകം എന്നത് യഥാര്‍ഥത്തില്‍ ഇല്ലെന്നു പോപ്പ് പറഞ്ഞതായാണ് അഭിമുഖത്തില്‍ പറയുന്നത്. വളരെപ്പെട്ടെന്നുതന്നെ പോപ്പിന്റെ പ്രസ്താവന ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.


ഇതോടെയാണ് വത്തിക്കാന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഇങ്ങനെയൊരു അഭിപ്രായം ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞിട്ടില്ലെന്നും പോപ്പിനെ തെറ്റായി ഉദ്ധരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നുമായിരുന്നു വത്തിക്കാന്റെ വിശദീകരണം. പോപ്പുമായി യുജേനിയോ സ്‌കാല്‍ഫാരി നടത്തിയത് സ്വകാര്യ കൂടിക്കാഴ്ചയായിരുന്നെന്നും ഇതിനെ അടിസ്ഥാനമാക്കിയുള്ള ഒരു ലേഖനം മാത്രമാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ചതെന്നും വത്തിക്കാന്റെ പ്രസ്താവനയില്‍ പറയുന്നു.ക്രിസ്തുമതത്തിന്റെ വിശ്വാസത്തില്‍ സുപ്രധാനമായ നരകം എന്ന സങ്കല്‍പത്തില്‍ വത്തിക്കാന്‍ ഉറച്ചുനില്‍ക്കുന്നു. പാപികളുടെ ആത്മാക്കള്‍ നരകത്തിലെ കെടാത്ത തീയില്‍ പതിക്കും എന്ന കാഴ്ചപ്പാടില്‍ മാറ്റമില്ലെന്നും യുജേനിയോ സ്‌കാല്‍ഫാരിയുടേത് തെറ്റായ വ്യാഖ്യാനമാണെന്നും പ്രസ്താവനയില്‍ പറയുന്നു. 
>

Trending Now