നാട്ടിലെത്താന്‍ സഹായം തേടി മലയാളി യുവതികള്‍; വീഡിയോ വൈറല്‍

webtech_news18 , Advertorial
തിരുവനന്തപുരം:സൗദിയില്‍ അകപ്പെട്ട ഒരു കൂട്ടം മലയാളി യുവതികളുടെ ദൈന്യാവസ്ഥ വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയിയില്‍ വൈറലാകുന്നു.ശമ്പളമില്ലാതെ നരകിക്കുകയാണെന്ന് വ്യക്തമാക്കി ആറു യുവതികളാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇരുട്ട് നിറഞ്ഞ മുറിയില്‍നിന്ന് ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോ വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം നിരവധി പേരാണ് കണ്ടതും പങ്കുവച്ചത്.


രണ്ടു വര്‍ഷം മുന്‍പ് ആശുപത്രി ജോലിക്കെത്തിയ തങ്ങള്‍ക്ക് ഇതുവരെ വീസ അടിച്ചിട്ടില്ലെന്നും ശമ്പളമില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ആറുമാസം മുന്‍പ് ഒരു മാസത്തെ ശമ്പളം മാത്രമാണ് തന്നതെന്നും യുവതികള്‍ പറയുന്നു.എത്രയും വേഗം ശമ്പള കുടിശിക ലഭിക്കണമെന്നും നാട്ടിലെത്താന്‍ സഹായിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. അതേസമയം ഈ യുവതികള്‍ എവിടെയാണെന്നു വ്യക്തമല്ല.ഇഖാമ ഇല്ല എന്നു പറയുന്നതിനാല്‍ ഇവര്‍ അകപ്പെട്ടിരിക്കുന്നത് സൗദിയില്‍ എവിടെയോ ആകാമെന്നാണ് നിഗമനം.

>

Trending Now