യുഎഇയിലെ ജീവകാരുണ്യസംഘടന നൽകുന്നത് 700 കോടിയല്ല, 19 കോടി രൂപ

webtech_news18
ദുബായ്: യുഎഇയിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ ഖലീഫ ബിൻ സയ്ദ് അൽ നഹ്യാൻ ഫൌണ്ടേഷൻ കേരളത്തിന് നൽകുന്നത് 700 കോടിയല്ല, 19 കോടി രൂപ. 10 മില്യൺ യുഎഇ ദിർഹമാണ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാൻ ഫൌണ്ടേഷൻ കേരളത്തിന് നൽകുകയെന്ന് യുഎഇ വിദേശകാര്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. 10 മില്യൺ യുഎഇ ദിർഹം എന്നുപറഞ്ഞാൽ 19 കോടി രൂപയാണ്. യുഎഇയിലെ ഇന്ത്യൻ വ്യവസായികൾ സമാഹരിക്കുന്ന പണമാണ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാൻ ഫൌണ്ടേഷന്റെ പേരിൽ കേരളത്തിന് കൈമാറുന്നത്. യുഎഇ നേരിട്ട് സഹായം നൽകില്ലെന്നും ജീവകാരുണ്യസംഘടനകൾ വഴി സഹായിക്കുമെന്നും യുഎഇ ഉപസൈന്യാധിപൻകൂടിയായ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ കഴിഞ്ഞദിവസം പ്രധാനമന്ത്രിക്കുള്ള ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതോടെ യുഎഇ നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞ 700 കോടി രൂപ ജീവകാരുണ്യസംഘടന വഴിയായിരിക്കും നൽകുകയെന്ന് പ്രചരണമുണ്ടായി. എന്നാൽ 10 മില്യൺ യുഎഇ ദിർഹം മാത്രമാണ് നൽകുന്നതെന്ന ഔദ്യോഗികവിശദീകരണം സർക്കാർ വെബ്സൈറ്റിൽ ഉള്ളതുകൊണ്ടുതന്നെ ഈ പ്രചരണം തെറ്റെന്ന് വ്യക്തമായി.
>

Trending Now