ദുബായിൽ അലൂമിനിയം ഫർണസിൽ വീണ് രണ്ട് തൊഴിലാളികൾ മരിച്ചു

webtech_news18 , News18
ദുബായ്: ദുബായിൽ അലൂമിനിയം ഫർണസിൽ വീണ് രണ്ട് തൊഴിലാളികൾ വെന്തു മരിച്ചു. ദുബായിലെ ജെബെൽ അലിയിലെ അലൂമിനിയം കമ്പനിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.സംഭവത്തെ കുറിച്ച് ആറ് മണിയോടെയാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്നാണ് ദുബായ് പൊലീസ് പറയുന്നത്. ഫർണസിനടുത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ തലയിലേക്ക് ചുടുകട്ട വീഴുകയായിരുന്നു. തുടർന്ന് ഇവരിൽ രണ്ടുപേർ ഫർണസിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരങ്ങൾ.


പൊലീസും ആംബുലൻസ് സർവീസും ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്ത് എത്തി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഫർണസിനുള്ളിലെ ശക്തമായ തീയിൽപെട്ടാണ് തൊഴിലാളികൾ മരിച്ചത്. തൊഴിലാളികളുടെ മൃതദേഹം ഫോറൻസിക് പരിശോധനകൾക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അപകടം ഉണ്ടാവാനുള്ള കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് ദുബായ് പൊലീസ് അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
>

Trending Now