പ്രളയക്കെടുതി നേരിടാന്‍ ഇന്ത്യയ്ക്ക് പ്രാപ്തിയുണ്ടെന്ന് യു.എന്‍

webtech_news18
ജനീവ: കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രാപ്തിയുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന.പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ സഹായം ചെയ്യും. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും യുഎന്‍ അറിയിച്ചു.


രക്ഷാപ്രവര്‍ത്തനത്തിനോ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനോ അന്താരാഷ്ട്രസഹായം ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി ഐക്യരാഷ്ട്രസഭ സമര്‍പ്പിച്ചാല്‍ അക്കാര്യം പരിശോധിക്കും. ശശി തരൂര്‍ എം പി ഐക്യരാഷ്ട്രസംഘടനയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയായിരുന്നു കേന്ദ്രം ഈ നിലപാടെടുത്തത്.
>

Trending Now