സിറിയില്‍ യുഎസ് വ്യോമാക്രമണം ആരംഭിച്ചു

സിറിയന്‍ സര്‍ക്കാര്‍ സാധാരണക്കാരെയും കുട്ടികളെയും ഉള്‍പ്പെടെ കൊന്നൊടുക്കുന്നുവെന്നും ഇതില്‍ ഇടപെടേണ്ടത് ആവശ്യമാണെന്നും യുഎസ് പ്രസിഡന്റെ് ട്രംപ്

webtech_news18
വാഷിംഗ്ടണ്‍ : സിറിയയില്‍ ആക്രമണം ആരംഭിച്ച് യുഎസ്. ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ രാസായുധ ആക്രമണം വ്യാപകമായ സാഹചര്യത്തില്‍ ഇടപെടുമെന്നും അമേരിക്ക നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഇത് മറികടന്ന് വീണ്ടും രാസായുധ ആക്രമണം തുടര്‍ന്ന സാഹചര്യത്തിലാണ് യുഎസ് സഖ്യകക്ഷികളുമായി ചേര്‍ന്ന് ഇവിടെ വ്യോമാക്രമണം ആരംഭിച്ചത്.സ്വന്തം ജനങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്ന സിറിയന്‍ സര്‍ക്കാര്‍ സാധാരണക്കാരെയും കുട്ടികളെയും ഉള്‍പ്പെടെ കൊന്നൊടുക്കുന്നുവെന്നും ഇതില്‍ ഇടപെടേണ്ടത് ആവശ്യമാണെന്നും യുഎസ് പ്രസിഡന്റെ് ട്രംപ് പറഞ്ഞിരുന്നു. റഷ്യയുടെ പിന്തുണയോടെ നടക്കുന്ന ഈ അതിക്രമത്തിനെതിരെ ഫ്രാന്‍സും യുകെയും രംഗത്തെത്തിയിരുന്നു. ഈ രാജ്യങ്ങളുടെ കൂടെ സഹായത്തോടെയാണ് സിറിയയില്‍ യുഎസ് ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഇനി രാസായുധ പ്രയോഗം ആവര്‍ത്തിക്കരുതെന്ന സന്ദേശമാണ് ആക്രമണത്തിലൂടെ നല്‍കിയിരിക്കുന്നതെന്നാണ് യുഎസിന്റെ പ്രതികരണം.


സാധാരണക്കാര്‍ക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെയുള്ള ആക്രമണത്തിനാണ് ശ്രമിക്കുന്നതെന്നറിയിച്ച പ്രതിരോധ സെക്രട്ടറി, സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.     
>

Trending Now