എന്താണ് അറഫാദിനം?

webtech_news18
റമദാൻ മാസം കഴിഞ്ഞ് ഏകദേശം 70 ദിവസങ്ങൾക്ക് ശേഷമാണ് അറഫാ ദിനം വരുന്നത്. ഹജ്ജ് കർമത്തിന്റെ രണ്ടാമത്തെ ദിവസമാണ് അറഫാദിനം. ഇതിനടുത്ത ദിവസം (ദുൽഹജ്ജ് 10) ബലിപെരുന്നാൾ അഥവാ ഈദുൽ അദ്‌ഹയാണ്. ഇസ്ലാമിക കാലഗണന രീതി അനുസരിച്ച് ദുൽഹജ്ജ് മാസം 9 അറഫാദിനം എന്ന് അറിയപ്പെടുന്നു. പ്രവാചകൻ മുഹമ്മദ് നബി വിടവാങ്ങൽ ഹജ്ജ് അഥവാ ഹജ്ജതുൽ വദാ നിർവഹിച്ച് ഇസ്ലാം മതത്തിന്റെ പൂർത്തീകരണം പ്രഖ്യാപിച്ചത് ഹിജ്‌റ വർഷം10ന് (632 പൊതുകലണ്ടർ വർഷം) വെള്ളിയാഴ്ച ഇതേ ദിവസമായിരുന്നു. അറഫയിൽ വച്ചാണ് പ്രവാചകൻ മുഹമ്മദ് നബി വിടവാങ്ങൽ പ്രസംഗം നടത്തിയത്.എന്നാണ് അറഫ ദിനം?


ഈ വർഷം ആഗസ്റ്റ് 21നാണ് അറഫ ദിനം വരുന്നത്. ഹിജ്റി കലണ്ടർ പ്രകാരം ദുൽഹജ്ജ് മാസം 9 ആണ് അറഫാദിനമായി കണക്കാക്കപ്പെടുന്നത്. റമദാന് ശേഷം ഏകദേശം രണ്ട് മാസം കഴിഞ്ഞാണ് അറഫ ദിനം വരുന്നത്. ഇത്തവണ ജൂണിലായിരുന്നു റമദാൻ.അറഫ ദിനത്തിൽ മുസ്ലിം മതവിശ്വാസികൾ എന്താണ് ചെയ്യുക?അറഫ ദിനത്തിൽ മുസ്ലിം മത വിശ്വാസികൾ മിനയിൽ നിന്ന് മക്കയ്ക്ക് തൊട്ടടുത്തുള്ള അറഫയിലേക്ക് പോകും. അവിടെ അവർ പ്രാർത്ഥനയിൽ മുഴുകും. മിനയും അറഫയും തമ്മിൽ 20 കി.മീ ദൂരം മാത്രമേയുള്ളൂ. ഹജ്ജ് കർമം പൂർത്തീകരിക്കുന്നതിനായി അറഫയിൽ എത്തണമെന്നാണ് വിശ്വാസം. പാപങ്ങളിൽ നിന്ന് മുക്തിനേടാൻ മുസ്ലിം മതവിശ്വാസികൾ ഹജ്ജ് കർമം പൂർത്തീകരിക്കേണ്ടതുണ്ട്. മക്കയിലേക്ക് പോകാൻ കഴിയാത്തവർ അന്നേദിവസം നോമ്പുനോൽക്കുന്നു.പൊതുഅവധി ഏതൊക്കെ ദിവസങ്ങളിലാണ്?യു.എ.ഇയിൽ പൊതുസ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അറഫ ദിനത്തിലും തുടർന്നുള്ള ബലിപെരുന്നാൾ ദിനവും അവധിയാണ്. ഈ വർഷം ബലിപെരുന്നാൾ  ആഗസ്റ്റ് 22നാണ്. യു.എ.ഇയിലുള്ളവർക്ക് ഒരാഴ്ച നീളുന്ന അവധിയാണ് ലഭിക്കുക- ആഗസ്റ്റ് 19 മുതൽ 25 വരെ. 
>

Trending Now