ലോക ഹിന്ദു സമ്മേളനത്തിനെത്തിയവർക്ക് രണ്ടുതരം ലഡ്ഡു നൽകിയത് എന്തിന്?

webtech_news18
ഷിക്കാഗോ: രണ്ടാം ലോക ഹിന്ദുസമ്മേളനത്തിനെത്തിയ അതിഥികൾക്ക് സമ്മാനമായി രണ്ടിനം ലഡ്ഡു. ഉറപ്പുള്ള ലഡ്ഡുവും ഉറപ്പില്ലാത്ത ലഡ്ഡുവും അടങ്ങിയ രണ്ടുപെട്ടികളാണ് ഷിക്കാഗോയിൽ നടന്ന സമ്മേളനത്തിലെത്തിയ ഇവർക്ക് നൽകിയത്. സന്ദേശം കൈമാറുകയായിരുന്നും ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് സംഘാടകർ പിന്നീട് അറിയിച്ചു.ഉറപ്പില്ലാത്ത ലഡ്ഡു സൂചിപ്പിക്കുന്നത് ഹൈന്ദവസമൂഹത്തിന്റെ ഇപ്പോഴുള്ള ഐക്യമില്ലായ്മയാണ്. എളുപ്പത്തിൽ ആർക്കും അതിനെ തകർക്കാം. എന്നാൽ, ഭാവിയിലെ ഹൈന്ദവസമൂഹം ഉറപ്പേറിയ ലഡ്ഡുപോലെ ശക്തമായിരിക്കുമെന്നും സംഘാടകർ വ്യക്തമാക്കി. ഹിന്ദുമുന്നേറ്റത്തിനുള്ള കൂട്ടായശ്രമമെന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


ഉയിർത്തെഴുന്നേൽപ്പിനായി എല്ലാ ഹിന്ദുക്കളും ഒരുമിച്ചുനിൽക്കണമെന്ന് ഭാരത് സേവാ ആശ്രമത്തിലെ സന്ന്യാസിയായ സ്വാമി പൂർണാനന്ദ പറഞ്ഞു. ഹിന്ദുമതപാഠങ്ങൾ മനുഷ്യരാശിയുടെ നന്മയ്ക്കായുള്ളതാണ്. രാജ്യത്തെ സ്കൂളുകളിലും കോളേജുകളിലും ഹിന്ദുമതപഠനം ആരംഭിക്കണമെന്നും പൂർണാനന്ദ അഭിപ്രായപ്പെട്ടു.  
>

Trending Now