ശ്രീദേവിയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത 10 കാര്യങ്ങള്‍

webtech_news18
ശ്രീദേവിയുടെ വിയോഗം ഇപ്പോഴും ഉള്‍ക്കൊള്ളാനാകാത്ത സിനിമാപ്രേമികളുണ്ട്. ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണമുള്ള ശ്രീദേവി, എക്കാലത്തും ആരാധകരുടെ ഇഷ്ടതാരമായിരുന്നു. ഇവിടെയിതാ, ശ്രീദേവിയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ പങ്കുവെക്കുന്നു...
വിഖ്യാതമായ ജുറാസിക് പാര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ 1993ല്‍ സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ശ്രീദേവിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ബോളിവുഡിലെ തിരക്ക് കാരണം ആ ക്ഷണം ശ്രീദേവി നിരസിക്കുകയായിരുന്നു.


ആദ്യമായി ബോളിവുഡില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ഹിന്ദി സംസാരിക്കാന്‍പോലും ശ്രീദേവിക്ക് അറിയില്ലായിരുന്നു.
1989ല്‍ ചാന്ദ്നി എന്ന സിനിമയ്ക്കുവേണ്ടിയാണ് ശ്രീദേവി ആദ്യമായി ഹിന്ദിയില്‍ ഡബ് ചെയ്യുന്നത്
സിനിമാജീവിതത്തില്‍ താരത്തിളക്കത്തിന്‍റെ ഉന്നതിയില്‍നിന്ന കാലത്ത് ശ്രീദേവിയെത്തേടി അമേരിക്കയിലെയും ബ്രിട്ടനിലെയും കോടീശ്വരന്‍മാരായ ഇന്ത്യന്‍ വ്യവസായികളില്‍നിന്ന് വിവാഹാലോചനകള്‍ വന്നിരുന്നു.
ആദ്യമൊക്കെ ഹിന്ദി സംസാരിക്കാന്‍ അറിയാതിരുന്ന ശ്രീദേവി പിന്നീട് നിരവധി ഭാഷകള്‍ അനായാസം ചെയ്തു. മാതൃഭാഷയായ തമിഴിന് പുറമെ തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി എന്നിവയും കൈകാര്യംചെയ്തു.
ഭര്‍ത്താവ് ബോണികപൂര്‍ നിര്‍മ്മിച്ച സിനിമകളിലെ നായികമാരുടെ പേര് മക്കള്‍ക്ക് ഇടാമെന്ന് നിര്‍ദ്ദേശിച്ചത്. അങ്ങനെയാണ് മൂത്ത മകള്‍ക്ക് ജാന്‍വിയെന്നും(ജുദായ്-1997) ഇളയമകള്‍ക്ക് ഖുഷിയെന്നും(ഹമാരാ ദില്‍ ആപ്കെ പാസ് ഹേ- 2000) പേരിട്ടത്.
1985 മുതല്‍ 1992 വരെയുള്ള കാലത്ത് ഏറ്റവും പ്രതിഫലം വാങ്ങിയിരുന്ന ബോളിവുഡ് നടിയായിരുന്നു ശ്രീദേവി.
ശ്രീദേവിയുടെ യഥാര്‍ത്ഥ പേര് ശ്രീ അമ്മ യാങ്കര്‍ അയ്യപ്പന്‍ എന്നായിരുന്നു. സിനിമയിലെത്തിയശേഷമാണ് ശ്രീദേവി എന്ന പേര് സ്വീകരിച്ചത്.
അനില്‍കപൂറിന്‍റെ നായികയായാണ് ശ്രീദേവി കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചത്. എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി 13 സിനിമകളിലാണ് ഇരുവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മിസ്റ്റര്‍ ഇന്ത്യ, ലംഹേ തുടങ്ങിയ ചിത്രങ്ങള്‍ ഇരുവരുടെയും സിനിമാജീവിതത്തിലെ സൂപ്പര്‍ഹിറ്റുകളായിരുന്നു.
1976ല്‍ മൂണ്ട്ര് മുടിച്ച് എന്ന സിനിമയില്‍ രജനികാന്തിന്‍റെ വളര്‍ത്തമ്മയായി അഭിനയിക്കുമ്പോള്‍ ശ്രീദേവിക്ക് പ്രായം വെറും 13 വയസ് മാത്രമായിരുന്നു.
  
>

Trending Now