Ambili Devi | ഭർത്താവിന് മറ്റൊരു ബന്ധം; തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നു എന്ന് അമ്പിളി ദേവി
- Published by:user_57
- news18-malayalam
Last Updated:
കാര്യങ്ങൾ പുറത്തുപറയാൻ ഭയമുണ്ടെന്ന് അമ്പിളി. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അമ്പിളി ദേവി
advertisement
1/6

ഏതാനും ദിവസങ്ങളായി ശോകം നിഴലിക്കുന്ന അമ്പിളി ദേവിയുടെ പോസ്റ്റുകളും മറ്റു ചർച്ചയായിരുന്നു. പക്ഷെ എന്താണ് സംഭവിച്ചത് എന്ന കാര്യം അമ്പിളി എങ്ങും പറഞ്ഞിരുന്നില്ല. എന്നാലിപ്പോൾ ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണെന്നും അമ്പിളി പറയുന്നു. മനോരമയ്ക്ക് നൽകിയ അഭുമുഖത്തിലാണ് അമ്പിളിയുടെ തുറന്നു പറച്ചിൽ
advertisement
2/6
ഭർത്താവ് ജയൻ താമസിക്കുന്ന തൃശൂരിലെ വാടക വീട്ടിലെ 13 വയസ്സുള്ള കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലാണ്. പ്രസവ സമയവും മറ്റും ആദിത്യൻ അമ്പിളിയുടെ അടുത്തേക്കെത്തുന്നത് കുറഞ്ഞു. തൃശൂർ ബിസിനസ് ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നതത്രെ. പക്ഷെ ആ സ്ത്രീയുമായുള്ള ബന്ധം മറ്റൊരു തലത്തിലെത്തിയിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
'ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ!' എന്നാണ് അമ്പിളിയുടെ വാക്കുകൾ. ഭർത്താവും ആ സ്ത്രീയും തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നു. തന്നെ ഫേസ്ബുക്കിലും വാട്സാപ്പിലും ബ്ലോക്ക് ചെയ്‌തു. കാര്യങ്ങൾ പറയാൻ നേരം മാത്രം ബ്ലോക്ക് മറ്റും എന്നും അമ്പിളി
advertisement
4/6
ആ സ്ത്രീ ഗർഭിണിയാവുകയും ആ സ്കാനിംഗ് ചിത്രം ഇരുവരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. അവർ പിന്നീട് അബോർഷൻ നടത്തി എന്ന് കേൾക്കുന്നതായും അമ്പിളി. ഈ ബന്ധം തൃശൂരിൽ ഏവർക്കും അറിയാം എന്നായിരുന്നത്രെ ജയന്റെ പ്രതികരണം. തന്നെയും കുടുംബത്തെയും മൊത്തം വേണമെന്ന് പറഞ്ഞ് വിവാഹം ചെയ്ത ജയന്റെ ഈ പെരുമാറ്റ വ്യത്യാസം അമ്പിളിയെ ഞെട്ടിച്ചിരിക്കുന്നു
advertisement
5/6
'സത്യം പറഞ്ഞാൽ എനിക്ക് ഭയമുണ്ട്. ഇവർ ആരെങ്കിലും എന്നെ അപായപ്പെടുത്തുമോ എന്നുള്ള പേടി എനിക്കുണ്ട്. ഞാൻ ഇത് ഓപ്പൺ ആയി പറയുന്നതിൽ അവർക്ക് പ്രശ്നമുണ്ട്. ഇക്കാര്യം ഇൻഡസ്ട്രിയിൽ ആരും അറിയരുതെന്നൊക്കെ അവർക്ക് നിർബന്ധമുണ്ട്.' അമ്പിളിയുടെ വാക്കുകൾ ഇങ്ങനെ
advertisement
6/6
ഇപ്പോൾ സംസാരിക്കാൻ പോലും പേടിയാണ് എന്ന് അമ്പിളി. ഭർത്താവിന്റെ ഉള്ളിലെ ക്രിമിനലിനെ പുറത്തെടുപ്പിക്കരുത് എന്നും ഭീഷണിയുണ്ടെന്ന് അമ്പിളി. ഇതൊന്നും നിഷേധിക്കാൻ കഴിയാത്ത വിധം തന്റെ പക്കൽ തെളിവുകൾ ഉണ്ടെന്നും അമ്പിളി പറയുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Ambili Devi | ഭർത്താവിന് മറ്റൊരു ബന്ധം; തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നു എന്ന് അമ്പിളി ദേവി