'ഇന്ന് നിങ്ങൾ കുത്തിക്കൊന്ന അഭിമന്യു, അന്ന് വഴികാട്ടിയായ കുഞ്ഞ് അഭിമന്യുവാണ്'

webtech_news18 , News18 India
 
വര്‍ഷങ്ങള്‍ക്കു മുമ്പേ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ വട്ടവട യാത്രയിൽ അവിചാരിതമായി അഭിമന്യുവിനെ കണ്ടുമുട്ടിയ കഥ പങ്കുവെയ്ക്കുകയാണ് നസ് ലി സുഹൈൽ തന്‍റെ ഫേസ്ബുക്ക് പേജിൽ. യാദൃശ്ചികം എന്നല്ലാതെ എന്ത് പറയും. വാക്കുകൾ കിട്ടുന്നില്ല,വര്‍ഷങ്ങള്‍ക്കു മുന്നേ ഞാനും സുഹൃത്തുക്കളും ഒരുമിച്ച് പോയ ഒരു യാത്ര. വട്ടവടയുടെ പ്രകൃതിഭംഗി ആസ്വദിച്ചു മുന്നേറുന്ന മനോഹരമായ യാത്രയില്‍ വിശപ്പിന്റെ കാഠിന്യം സഹിക്കവയ്യാതെ വന്ന സമയത്ത്, ഇവിടെ അടുത്ത് ഹോട്ടല്‍ വല്ലതുമുണ്ടോ എന്ന ഞങ്ങളുടെ ചോദ്യത്തിന്‌ കുറേ ദൂരം തിരിച്ചു പോകണമെന്ന് മറുപടി തന്ന ഒരു സ്ത്രീ ഞങ്ങളെ അവരുടെ കൃഷി ചെയുന്ന ഭൂമിയിലേക്ക് ക്ഷണിച്ചു.


വിശന്നുവലഞ്ഞു വന്ന തങ്ങൾക്ക് ഭക്ഷണം തന്ന അഭിമന്യുവിന്‍റെ അമ്മയെയും ഭക്ഷണത്തിന് ശേഷം അവിടെയുള്ള സ്ഥലങ്ങൾ കാണിച്ചുതന്ന കൊച്ച് അഭിമന്യുവിനെയും ഫേസ്ബുക്കിൽ ഒരു ഞെട്ടലോടെ ഓർത്തെടുക്കുകയാണ് നസ് ലി സുഹൈൽ. കൃഷികാരായ ഒരു അച്ഛനും അമ്മയും രണ്ട് ആൺ മക്കളും ഉള്ള അഭിമന്യുവിന്‍റെ ആ കുടുംബം, അവര്‍ക്കായി പാകം ചെയ്ത് വെച്ച ഭക്ഷണത്തില്‍ ഒരു പങ്ക് ഞങ്ങൾക്ക് വെച്ച് നീട്ടിയ സ്നേഹം ഇവിടെ പങ്കു വെക്കാൻ ആഗ്രഹിക്കുകയാണ്
ആ ഗ്രാമത്തെക്കുറിച്ചും അവരുടെ ജീവിതവും അവരുടെ ആഗ്രഹങ്ങളെക്കുറിച്ചും ഒക്കെ ഞങ്ങളുമായി പങ്കുവെച്ചു. അച്ഛനെ സഹായിക്കാന്‍ വേണ്ടി പഠനം നിറുത്തിയ ജ്യേഷ്ഠനും എറണാകുളത്തെ സ്കൂളിൽ പഠിക്കുന്ന അനുജനെ(അഭിമന്യു)യും ഞങ്ങള്‍ ഓര്‍ക്കുന്നു. അവരുടെ ആ സ്നേഹം ആ സല്‍ക്കാരം ആ നന്മ അന്ന് ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാക്കിയ സ്വാധീനം ചെറുതായിരുന്നില്ല
അവരുടെ വിശ്രമ സ്ഥലത്ത്‌ ഞങ്ങളുടെ ബാഗുകളും മറ്റും വെക്കാന്‍ സഹായിക്കുന്ന കൊച്ചു അഭിമന്യു
അഭിമന്യുവിന്‍റെ ജ്യേഷ്ഠനും അമ്മയും അവരുടെ ഉരുളക്കിഴങ്ങ് വിളവെടുപ്പ് നടത്തുകയായിരുന്നു
നിന്‍റെ സ്വപ്നങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്ന് വായിച്ചറിഞ്ഞപ്പോള്‍, നിന്നെക്കുറിച്ച് നിന്‍റെ അധ്യാപകരുടെയും സഹപാഠികളുടെയും വാക്കുകളില്‍ നിന്നും കേള്‍ക്കുമ്പോള്‍ നിന്‍റെ നഷ്ടം ഈ രാജ്യത്തിന്‍റെ തന്നെ നഷ്ടമാണെന്ന് പറയാന്‍ സാധിക്കും
ആ ഭക്ഷണത്തിന് ശേഷം ആ പരിസരത്ത് കാണാനുള്ള സ്ഥലവും കുളിക്കാനുള്ള കുളവും വിശ്രമിക്കാനും മറ്റും ഒക്കെയുള്ള വഴിയും സ്ഥലവും ഒക്കെ കാണിച്ച് തന്ന ആ കൊച്ചു അനുജന്‍ ആണ് മഹാരാജാസ് കോളേജിന്‍റെ കേരളതിന്‍റെ വട്ടവടയുടെ നൊമ്പരമായി അക്രമരാഷ്ട്രീയത്തിന്‍റെ ഇരയായത് എന്നോര്‍ക്കുമ്പോള്‍ മനസ്സ് നീറുന്നു
>

Trending Now