പുതിയ ബിക്കിനി ചിത്രവുമായി നടി റായ് ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ. ഒപ്പം ഈ ലുക്കിലെത്താൻ താൻ നേരിട്ട കഷ്ടപ്പാടുകളും ക്യാപ്‌ഷനിൽ വിവരിക്കുന്നു. 'ഈ ബിക്കിനി ബോഡി ഉണ്ടാവാൻ ഒരുപാട് കഷ്ടപ്പെട്ടു. മുൻപത്തെ എന്നെ ഓർക്കാൻ കൂടി വയ്യ. കൂട്ടിയും കുറച്ചും എന്റെ ജീവിത കാലം മുഴുവനും പോരാടി. ഇപ്പോൾ ഞാൻ ഒരു പുതിയ വ്യക്തി ആയതായി തോന്നുന്നു. ഫിറ്റ് ആയി ഇരിക്കുക എന്നത് ഒരു ശാരീരിക മാറ്റം മാത്രമല്ല, അത് നിങ്ങളെ അടിമുടി മാറ്റി മറിക്കുന്നു.'
റോക്ക് ആൻഡ് റോൾ, അണ്ണൻ തമ്പി, ടു ഹരിഹർ നഗർ തുടങ്ങിയ ഒരുപിടി നല്ല മലയാള ചിത്രങ്ങളിൽ റായ് ലക്ഷ്മി വേഷമിട്ടിരുന്നു. മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് ആണ് ഏറ്റവും ഒടുവിലത്തെ മലയാള ചിത്രം
ഇൻസ്റ്റാഗ്രാമിൽ തന്റെ ചിത്രങ്ങളുമായി റായ് ലക്ഷ്മി എപ്പോഴും എത്താറുണ്ട്
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും റായ് ലക്ഷ്മി സജീവമാണ്
റായ് ലക്ഷ്മി
റായ് ലക്ഷ്മി