ലോക്ക്ഡൗൺ കാലയളവിൽ സിനിമാ തിരക്കുകൾക്ക് ഇടവേള വന്നതിനാൽ സോഷ്യൽ മീഡിയയിൽ സജീവമാണ് പല പ്രമുഖ താരങ്ങളും. വിശേഷങ്ങൾ പങ്കുവച്ചും പരസ്പരം കമന്‍റുകൾ നൽകിയും എല്ലാവരും ആരാധകരെയും ആവേശത്തിലാക്കുന്നുണ്ട്.
അത്തരത്തിൽ സോഷ്യൽ മീഡിയയിൽ രസകരമായ ഒരു ചാറ്റുമായി എത്തിയിരിക്കുകയാണ് യുവതാരങ്ങളായ പൃഥ്വിരാജും ടൊവിനോ തോമസും. (Picture- Instagram)
കോവിഡ് ക്യാപെയ്നിന്‍റെ ഭാഗമായി ഒരു ഷൂട്ടിൽ പങ്കെടുക്കുന്നുവെന്ന കാര്യം അറിയിച്ച് പൃഥ്വിരാജ് ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. (Picture-Instagram)
അതേ രീതിയിൽ ഒരു ചിത്രം ടൊവിനോയും പോസ്റ്റ് ചെയ്തു. ഇരു താരങ്ങളും കോവിഡ് അവബോധവുമായി ബന്ധപ്പെട്ട ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിലാണെന്ന് സമാന ബാക്ക്ഗ്രൗണ്ടിൽ നിന്നും ഊഹിക്കാൻ കഴിയും. പൃഥ്വിയുടെ അതേ പോസിൽ അതേ രീതിയിലുള്ള ചിത്രം #eechacopy എന്ന ഹാഷ്ടാഗുമായാണ് ടൊവിനോ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്. (Picture-Instagram)
'ഈ കളി കൊള്ളാലോ' എന്ന രസകരമായ കമന്‍റിട്ടാണ് പൃഥ്വിരാജ് ചിത്രത്തോട് പ്രതികരിച്ചത്. 'പഠിക്കുന്ന കാലം മുതലെ ഉള്ള ശീലം ആയോണ്ട്' എന്നായിരുന്നു ഇതിന് ടൊവിനോയുടെ മറുപടി.
നേരത്തെ അച്ഛനുമൊത്തുള്ള ജിമ്മിലെ ചിത്രങ്ങൾ ടൊവിനോ പങ്കുവച്ച സമയത്തും പൃഥ്വിരാജും ടൊവിനോയും തമ്മിലുള്ള ഇൻസ്റ്റ സംഭാഷണം ആരാധകരെ രസിപ്പിച്ചിരുന്നു.