• തലശേരി- മാഹി ബൈപ്പാസിലെ പാലത്തിന്റെ 4 ബീമുകൾ തകർന്നു വീണു

     കണ്ണൂർ: തലശേരി – മാഹി ബൈപാസില്‍ പാലത്തിന്റെ ബീമുകൾ തകർന്ന് വീണു. നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ നാല് ബീമുകളാണ് തകര്‍ന്നുവീണത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് ബീമുകള്‍ തകര്‍ന്നുവീണത്.

     ബീമുകൾ പുഴയിലേയ്ക്ക് പതിച്ചു. നീട്ടൂരിനടുത്ത് ബാലത്താണ് സംഭവം. പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇകെകെ കണ്‍സ്ട്രക്ഷന്‍സിനാണ് പാലത്തിന്റെ നിര്‍മാണ ചുമതല.

     2018 ഒക്ടോബര്‍ 30നാണ് ബൈപാസിന്റെ നിര്‍മാണ ഉദ്ഘാടനം നടത്തിയത്. മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപാസ് നിര്‍മിക്കുന്നത്.

     883 കോടി രൂപയാണ് നിര്‍മാണ ചെലവ്. ബൈപ്പാസ് റോഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലായിരുന്നു.

     പുഴയ്ക്ക് കുറുകെ നാല് പാലങ്ങളുടെ നിര്‍മാണമാണ് നടക്കുന്നത്. പാലങ്ങളുടെ പൈലിങ്ങും തൂണിന്റെ പ്രവൃത്തിയും പൂര്‍ത്തിയായി.

     പാലത്തിന്റെ സ്ലാബിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്‍പത് അടിപ്പാതകള്‍ പൂര്‍ത്തിയായി. വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിന് ഒന്‍പതും ചെറിയ വാഹനങ്ങള്‍ കടന്നുപോകാന്‍ മൂന്നും അടിപ്പാതകളാണ് നിര്‍മിക്കുന്നത്.

Skip the ad in seconds
SKIP AD