മുംബൈ: ബോളിലുഡ് താരം കങ്കണ റണൗട്ടും ശിവസേനയും തമ്മിലുള്ള പ്രശ്നം തുടരുന്നതിനിടെ മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചത് വളരെയധികം ശരിയാണെന്ന് വ്യക്തമാക്കി കങ്കണ റണൗട്ട്.
മുംബൈയിൽ നിന്ന് സ്വന്തം നാടായ മണാലിയിലേക്ക് പോകുന്നതിന് മുമ്പ് ട്വിറ്ററിലൂടെയാണ് കങ്കണ ഇക്കാര്യം അറിയിച്ചത്.
മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചത് ശരിവെക്കുന്ന തരത്തിലുള്ള അനുഭവങ്ങളാണ് തനിക്ക് കഴിഞ്ഞ ദിവസങ്ങളില്‍ നേരിടേണ്ടി വന്നതെന്നും കങ്കണ പറഞ്ഞു.
അത്യധികം ദുഃഖത്തോടെ മുംബൈ വിടുന്നു, നിരന്തരമായ ആക്രമണങ്ങളിലൂടെ ഈ ദിവസങ്ങളിലെല്ലാം എന്നെ ഭയപ്പെടുത്തിയ രീതിയും, എന്റെ ഓഫീസിന് ശേഷം എന്റെ വീടും തകര്‍ക്കാനുണ്ടായ ശ്രമവും സുരക്ഷാമുന്നറിയിപ്പുകളും പാക് അധീനകശ്മീര്‍ എന്ന എന്റെ ഉപമ വളരെയധികം ശരിവെക്കുന്നു.' - കങ്കണ കുറിച്ചു.
തന്റെ ബലഹീനത കണക്കിലെടുത്ത് ആളുകൾ വലിയ തെറ്റ് ചെയ്യുന്നുവെന്നും മറ്റൊരു ട്വീറ്റിൽ കങ്കണ കുറിച്ചു.
ശിവസേനയുമായി ഉണ്ടായ പ്രശ്നങ്ങൾക്ക് പിന്നാലെ കങ്കണ കഴിഞ്ഞ ദിവസം ഗവർണർ ഭഗത് സിംഗ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തന്നെ മകളെപ്പോലെയാണ് അദ്ദേഹം കേട്ടതെന്നും തനിക്ക് നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കങ്കണ വ്യക്തമാക്കി.
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കങ്കണയും ശിവസേനയും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്. മുംബൈയെ പാക് അധീന കശ്മീരിനോട് കങ്കണ ഉപമിച്ചതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്.
ഇതിനു പിന്നാലെ മുംബൈയിലെ കങ്കണയുടെ ഓഫീസിന്റെ ഒരുഭാഗം പൊളിച്ചു. ഇത് കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്.
ഓഫീസ് പൊളിച്ചതിനു പിന്നാലെയാണ് കങ്കണ മുംബൈയിലെത്തിയത്. സഹോദരി രംഗോലിയും കങ്കണയ്ക്കൊപ്പം ഉണ്ടായിരുന്നു.