സന്ദേശ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ദേശ് എൻ. നിർമ്മിച്ച് സന്ദേശ് നാഗരാജ് അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ@ജിമെയിൽ.കോം എന്ന കന്നഡ ചിത്രം ഇന്ന് മൈസൂരിൽ ചിത്രീകരണം ആരംഭിക്കും.
ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലാണ് ലൊക്കേഷൻ. മൈസൂർ ടൗണിലെ സന്ദേശ് പ്രൈഡ് എന്ന ഫൈവ് സ്റ്റാർ ഹോട്ടലാണ് പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ. 210 ദിവസംകൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കാനാണ് പദ്ധതി.
കന്നഡ സിനിമയിലെ ഹിറ്റ് മേക്കറായ നാഗശേഖർ സംവിധാനം ചെയ്യുന്ന ശ്രീകൃഷ്ണ@ജിമെയിൽ.കോമിൻ്റെ രചന നിർവ്വഹിക്കുന്നത് മലയാളത്തിലെ സംവിധായകൻ സലാം ബാപ്പുവാണ്.
സത്യ ഹെഗ്‌ഡെ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ഡാർലിംഗ് കൃഷ്ണയാണ്.
നായികയായി അഭിനയിച്ച റോമിയോ, ഇൻസ്പെക്ടർ വിക്രം തുടങ്ങിയ ചിത്രങ്ങളുടെ വൻ വിജയത്തോടെ ഭാവന കന്നടയിലെ ഭാഗ്യ താരമായാണ് അറിയപ്പെടുന്നത്. ഒ.കെ. ജാനുവിൻ്റെ കന്നട പതിപ്പായ 96, ബജ്റംഗി 2 തുടങ്ങിയ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങളും വലിയ പ്രതീക്ഷയിലാണ്.
കന്നട സിനിമാ നിർമ്മാതാവ് നവീനുമായുള്ള വിവാഹത്തിന് ശേഷമാണ് ഭാവന കന്നടയിൽ തിരക്കുള്ള നായികയായി മാറിയത്. എന്നാൽ ആദം ജോണിന് ശേഷം മലയാളത്തിൽ അഭിനയിച്ചിട്ടില്ല.