സ്വന്തമായി വീടില്ലാത്തവർക്ക് വീട് നിർമ്മിച്ച് നൽകുന്ന ജയസൂര്യയുടെ ഭവനപദ്ധതിയായ സ്നേഹക്കൂടിലെ രണ്ടാമത്തെ വീടൊരുങ്ങുന്നു. മുളന്തുരുത്തി കാരിക്കോട് സ്വദേശികൾക്കാണ് ഇത്തവണ ഭവനമൊരുങ്ങുന്നത്. കണ്ണൻ, സരസ്വതി എന്നീ ദമ്പതികളും ഇരട്ടക്കുട്ടികളായ കാർത്തികയും കാർത്തിക്കും അടങ്ങുന്നതാണ് കുടുംബം
കഴിഞ്ഞ ദിവസം തറക്കല്ലിടൽ ചടങ്ങ് നടന്നു. കുടുംബാംഗങ്ങളും നിർമ്മാതാക്കളും പങ്കെടുത്ത ചടങ്ങായിരുന്നു. നിലവിൽ പൂർത്തിയാവാത്ത ഒരു ചെറിയ വീട്ടിലാണ് ഇവരുടെ താമസം
ഒരു വർഷം അഞ്ചു വീടുകൾ വച്ച് നൽകാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണിത്. ആദ്യ വീട് കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. 18 ദിവസം കൊണ്ടാണ് ആദ്യ വീടിന്റെ പണി തീർത്തത്
പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവർക്ക് ചുരുങ്ങിയ ചിലവിൽ വീടുവച്ചു നൽകിയ ന്യൂറ പാനൽ കമ്പനിക്കാണ് നിർമ്മാണ ചുമതല. ഇവരുമായി ജയസൂര്യ സഹകരിക്കുന്ന പദ്ധതിയാണ്. ആദ്യത്തെ ഉപയോക്താവ് രാമമംഗലത്ത് താമസമാക്കിയ കുടുംബമാണ്
രാമമംഗലത്തെ അമ്മയ്ക്കും മകനുമാണ് ആദ്യ വീട് നിർമ്മിച്ച് നൽകിയത്. നടൻ റോണിയാണ് അന്ന് ജയസൂര്യക്ക് പകരം താക്കോൽ കൈമാറാനെത്തിയത്. 500 സ്‌ക്വയർ ഫീറ്റ് സ്ഥലത്ത് ആറ് ലക്ഷം രൂപ ചെലവിട്ടായിരുന്നു വീട് നിർമ്മാണം
മുളന്തുരുത്തിയിലെ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ നിന്നും
മുളന്തുരുത്തിയിലെ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ നിന്നും
ഇവിടെ നിലവിൽ സ്ഥിതി ചെയ്യുന്ന വീടിന്റെ ഉൾഭാഗം