തെലുഗു ചിത്രം ചിന്നവടയിലൂടെ ശ്രദ്ധേയയായ താരമാണ് നന്ദിത ശ്വേത. തെലുങ്കിനു പുറമെ തമിഴ്, കന്നഡ ചിത്രങ്ങളിലും നന്ദിത അഭിനയിച്ചിട്ടുണ്ട്.
സിനിമകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതായതോടെ ഹോട്ട് ഫോട്ടോകൾ ആരാധകർക്കായി താരം പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ക്കു പുറമെ വിശേഷങ്ങളും നന്ദിത പങ്കുവയ്ക്കാറുമുണ്ട്.
ആരാധകരുടെ ഭാഗത്തു നിന്ന് തനിക്ക് ലഭിച്ച പ്രതികരണങ്ങളെ കുറിച്ച് നന്ദിത അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.
ആരാധകർ തന്നോട് ചുംബനം ആവശ്യപ്പെട്ടു എന്നാണ് നന്ദിത പറയുന്നത്.
നേരിട്ടല്ലാത്ത രീതിയിലായിരുന്നു ഇതെന്നും ചോദിച്ചയാൾക്ക് കൃത്യമായ മറുപടി നൽകിയെന്നും നന്ദിത ശ്വേത പറഞ്ഞു.
നന്ദിതയുടെ ചുംബനത്തിന്റെ രുചി എന്താണ് എന്നാണ് ആരാധകന്‍ ചോദിച്ചത്. അതിനെ കുറിച്ച് അറിയണമെങ്കിൽ തന്റെ ഭാവി വരനോട് ചോദിക്കണെ എന്നായിരുന്നു നന്ദിതയുടെ ഉത്തരം. അദ്ദേഹത്തിന് കൃത്യമായ മറുപടി നൽകാൻ കഴിയുമെന്നും നന്ദിത പറഞ്ഞു.
ശ്വേത ഷെട്ടി എന്നാണ് നന്ദിതയുടെ യഥാർഥ പേര്. നന്ദ ലവ്സ് നന്ദിത എന്ന കന്നഡ ചിത്രത്തിലൂടെയാണ് നന്ദിത സിനിമയിലെത്തിയത്. ആട്ടകത്തി എന്ന ചിത്രത്തിലൂടെ തമിഴിലും ഏകദിക്കി പോത്താവു ചിന്നവട എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു.