തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണം ആയിരം കടന്നു. പ്രായമായവരും, മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരുമാണ് മരിച്ചവരിൽ അധികവും. മരണ നിരക്ക് കുറച്ച് നിർത്താനാകുന്നു എന്നത് സർക്കാരിന് ആശ്വാസം നൽകുന്നുണ്ട്.
ഇന്നലെവരെ 1003 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 0.35 ശതമാനമാണ് നിലവിലെ മരണ നിരക്ക്. ദേശിയ ശരാശരിയും മറ്റു സംസ്ഥാനങ്ങളിലെ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്.
ഇതുവരെ മരിച്ചതിൽ 720 പേരും 60 വയസ്സിലേറെ പ്രായമുള്ളവരാണ്. അതായത് 70 ശതമാനത്തിലധികം മരണവും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. 41-നും 59-നുമിടയിലുള്ള 237 പേർ. അതായത് 23 ശതമാനം പേർ 40 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്.
കൂടാതെ 4 ശതമാനം പേർ 18 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്. ഈ വിഭാഗത്തിൽ പ്രായമുള്ള 42 പേരാണ് മരിച്ചത്. 17 വയസ്സിന് താഴെയുള്ള നാല് പേരും കോവിഡ് ബാധിച്ച് മരിച്ചവരിലുണ്ട്.
കൂടാതെ 4 ശതമാനം പേർ 18 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്. ഈ വിഭാഗത്തിൽ പ്രായമുള്ള 42 പേരാണ് മരിച്ചത്. 17 വയസ്സിന് താഴെയുള്ള നാല് പേരും കോവിഡ് ബാധിച്ച് മരിച്ചവരിലുണ്ട്.
ജനുവരി മുപ്പതിന് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ച കേരളത്തിൽ ഒന്നും രണ്ടും ഘട്ടങ്ങളിൽ രോഗികളായത് 499 പേരാണ്.
ഇക്കാലയളവിൽ മൂന്ന് കോവിഡ് മരണങ്ങളായിരുന്നു സ്ഥിരീകരിച്ചത്. എന്നാൽ മെയ് നാലുമുതലുള്ള അടുത്ത ഘട്ടത്തിൽ രോഗവ്യാപനവും മരണവും ക്രമാനുഗതമായി വർദ്ധിച്ചു. രോഗവ്യാപനം രൂക്ഷമായ സെപ്റ്റബറിൽ 444 പേർ മരിച്ചു.
ഒക്ടോബറിൽ കഴിഞ്ഞ 11 ദിവസത്തിനിടെ മാത്രം 232 മരണങ്ങളുമുണ്ടായി. അതേസമയം കോവിഡ് മരണങ്ങൾ സർക്കാർ കുറച്ച് കാണിക്കുന്നതായും ആരോപണമുണ്ട്.