എന്ത് പോസ്റ്റ് ഇട്ടാലും അതിന്റെ കീഴിൽ വന്നു കുറെ അസഭ്യം പറഞ്ഞു തിരികെ പോകാം എന്ന് സൈബർ ആങ്ങളമാർ കരുതേണ്ട. പ്രത്യേകിച്ചും അത് അഹാനയുടെ പോസ്റ്റിലാണെങ്കിൽ. ഇതുവരെയുള്ള പ്രതികരണമാവില്ല ഇനി ഉണ്ടാവുക
സൈബർ ബുള്ളികൾക്ക് 'ലവ് ലെറ്റർ' എന്ന രൂപത്തിൽ അഹാന ഒരു മറുപടി കൊടുത്തിരുന്നു. യൂട്യൂബ് വീഡിയോ വഴിയാണ് ആ സന്ദേശം അഹാന എത്തിച്ചത്. എന്നാൽ അത്രയും പറഞ്ഞിട്ടും തീരുന്നതായിരുന്നില്ല സൈബർ ആക്രമണം
മേലിൽ ഇത്തരം മോശം പ്രയോഗങ്ങളുമായി വന്നാൽ, മറുപടി നല്കുകയാവില്ല ചെയ്യുക. കമന്റ് കണ്ടപാടെ അഹാന ബ്ലോക്ക് ചെയ്യും. പിന്നെ ചുവടെ കാണുമ്പോലെ പരസ്യമായി അവർ പറഞ്ഞത് വെളിപ്പെടുത്തുകയും ചെയ്യും
ഇതാണ് അഹാന പോസ്റ്റ് ചെയ്ത സന്ദേശം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് അഹാന ഇക്കാര്യം തറപ്പിച്ചു പറഞ്ഞത്. ഒപ്പം പുതിയ പോസ്റ്റിനു അസഭ്യം പറഞ്ഞയാളുടെ കമന്റുമുണ്ട്
അഹാനയും കുടുംബവും സോഷ്യൽ മീഡിയയിലും യൂട്യുബിലും സജീവമാണ്. അടുത്തിടെ അഹാനയ്ക്കും സഹോദരിമാർക്കും യൂട്യൂബ് പ്ലേ ബട്ടൺ ലഭിച്ചിരുന്നു. അച്ഛനും അമ്മയും മക്കളും സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ളവരാണ്
അഹാനയുടെ പിറന്നാൾ ആഘോഷത്തിൽ നിന്നും പകർത്തിയ ചിത്രം