സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനുള്ളത്. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഷാരൂഖ് ഖാന്റെ മകൾ എന്നതിലുപരി തന്റെ നിലപാടുകൾ കൊണ്ടും സുഹാന ശ്രദ്ധേയയാണ്. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന് ഐപിഎൽ മത്സരങ്ങളിൽ പ്രോത്സാഹനം നൽകുന്നതിനായി യുഎഇയിലെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാനും കുടുംബവും.
കൊൽക്കത്തയുടെ മത്സരങ്ങൾക്കെല്ലാം പ്രോത്സാഹനവുമായി ഇവർ എത്താറുണ്ട്. കഴിഞ്ഞ ദിവസം മുംബൈക്കെതിരായ കൊൽക്കത്തയുടെ മത്സരത്തിനും പ്രോത്സാഹനം നൽകാൻ ഷാരൂഖും മക്കളും ഉണ്ടായിരുന്നു.
മത്സരത്തിനിടെയുള്ള സുഹാനയുടെ ഭാവ പ്രകടനങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
വെള്ള സ്ലീവ് ലെസാണ് സുഹാനയുടെ വേഷം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പേരും വസ്ത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുടി ഇരു വശത്തേക്കും വകഞ്ഞ് പിന്നികെട്ടിയിട്ടുണ്ട്.
സുഹാനയുടെ ലളിതമായ മേക്കപ്പും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. സുഹാനയുടെ നിറഞ്ഞു തുളുമ്പുന്ന നിഷ്കളങ്കമായ സൗന്ദര്യം കണ്ട് ഹൃദയം ചോക്ലേറ്റ് പോലെ ഉരുകുന്നുവെന്നാണ് ഒരാളുടെ കമന്റ്.
വെള്ള ഹൂഡിയാണ് ഷാരൂഖ് ഖാന്റെ വേഷം. കൊൽക്കത്ത നൈറ്റ് രൈഡേഴ്സ് എന്ന് എഴുതിയിട്ടുണ്ട്. ചുവന്ന ടീ ഷർട്ടാണ് ആര്യൻ ഖാന്റെ വേഷം.
ഇതാദ്യമായല്ല ഖാൻ കുടുംബം ഐപിഎല്‍ മത്സരങ്ങൾക്ക് എത്തുന്നത്. നേരത്തെയും കൊൽക്കത്തയ്ക്ക് പ്രോത്സാഹനവുമായി ഖാൻ കുടുംബം ടീമിനൊപ്പമുണ്ടായിരുന്നു. ഈചിത്രങ്ങൾ നേരത്തെയും ആരാധകർ ഏറ്റെടുത്തിരുന്നു.
കൊൽക്കത്തയുടെ മത്സരം കാണുന്ന സുഹാന ഖാൻ