ഗീോത ജക്കാർത്ത: മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾ ഒരു മീൻകുഞ്ഞിനെ കണ്ട് ആകെ ഭയപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. പാലുപോലെ വെളുത്ത ഒറ്റക്കണ്ണ് മാത്രമുള്ള ഒരു സ്രാവ് കുഞ്ഞിനെ കണ്ട്. ഇവിടെയെങ്ങുമല്ല, സംഭവം നടന്നിരിക്കുന്നത് അങ്ങ് ഇന്തോനേഷ്യയിലാണ്. തങ്ങളുടെ വലയിൽ കുടുങ്ങു ചത്തുപോയ വലിയൊരു സ്രാവിനെ മുറിക്കുന്നതിനിടയിലാണ് ഈ സ്രാവ് കുഞ്ഞ് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. (Photo - വൈറൽപ്രസ്)
അപൂർവ ഇനത്തിൽപ്പെട്ട ആൽബിനോ സ്രാവാണ് ഇവരുടെ വലയിൽ കുടുങ്ങിയത്. മാലുകു പ്രവിശ്യയിലെ കടൽത്തീരത്ത് നിന്നാണ് ഈ സ്രാവ് ഇവരുടെ പിടിയിലായത്. എന്നാൽ, വലയിൽ കുടുങ്ങിയതിനെ തുടർന്ന് വലിയ സ്രാവ് ചത്തു പോയിരുന്നു. ഒക്ടോബർ പത്തിനാണ് അപൂർവ ഇനത്തിൽപ്പെട്ട സ്രാവ് മത്സ്യത്തൊഴിലാളികളുടെ പിടിയിലായതെന്ന് യാഹൂ ന്യൂസ് ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്യുന്നു. (Photo - വൈറൽപ്രസ്)
വലയിൽ കുടുങ്ങിയ വലിയ സ്രാവിന്റെ വയറ് കീറിയപ്പോഴാണ് കുട്ടി സ്രാവുകൾ മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ, സ്രാവ് കുഞ്ഞുങ്ങളെല്ലാം ചത്ത നിലയിൽ ആയിരുന്നു. അതേസമയം, കുഞ്ഞു സ്രാവിന്റെ തലയ്ക്ക് നടുവിൽ ഒരു കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ കുഞ്ഞു ചിറകുകൾ രൂപം കൊണ്ടു വരുന്ന അവസ്ഥയിൽ ആയിരുന്നു. (Photo - വൈറൽപ്രസ്)
അതേസമയം, വലിയ സ്രാവിന്റെ വയറ് കീറിയപ്പോൾ വയറിനകത്ത് മൂന്ന് സ്രാവ് കുഞ്ഞുങ്ങളെ കണ്ടെത്തിയതായി മത്സ്യത്തൊഴിലാളികളിൽ ഒരാളായ ആൻഡി പറഞ്ഞു. എന്നാൽ, ഇതിൽ ഒരെണ്ണത്തിന് മാത്രം ഒറ്റക്കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് മാത്രമല്ല, ഈ സ്രാവ് കുഞ്ഞിന് പാലിന്റെ വെളുപ്പ് നിറവും ആയിരുന്നു. ഇതെല്ലാം തങ്ങളെ ഭയപ്പെടുത്തിയെന്നും ആൻഡി വ്യക്തമാക്കുന്നു. (Photo - വൈറൽപ്രസ്)
കൂടുതൽ പരിശോധനകൾക്കായി സ്രാവിനെ പ്രാദേശിക മറൈണ അധികൃതർക്ക് കൈമാറി. അതേസമയം, സ്രാവുകളിൽ ഒറ്റക്കണ്ണൻമാർ പിറക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന് ആൽബിനിസം കൂടി ഉണ്ടായിരുന്നു. പിഗ്മെന്റ് ഉല്പാദിപ്പിക്കുന്ന മെലാനിൻ കുറഞ്ഞ അളവിൽ ഉല്പാദിപ്പിക്കുന്നതാണ് ഇത്. ഇത് ആദ്യമായല്ല ഒറ്റക്കണ്ണനായ ഒരു സ്രാവിനെ പിടികൂടുന്നത്. (Photo - വൈറൽപ്രസ്)