മൂന്നാം ഭർത്താവിന്റെ കരണത്തടിച്ച്, വീട്ടിൽ നിന്ന് പുറത്താക്കി ബിഗ് ബോസ് താരവും നടിയുമായ വനിത വിജയകുമാർ. വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം വലിയ വിവാദമായിരുന്നു. വിഷ്വൽ ഇഫക്ട്സ് ഡയറക്ടർ ആയ പീറ്റർ പോളിനെ ജൂൺ 27ന് ആയിരുന്നു വനിത വിവാഹം കഴിച്ചത്. രണ്ടു വിവാഹങ്ങൾക്കും വേർപിരിയലുകൾക്കും ശേഷം നടന്ന വനിത വിജയകുമാറിന്റെ മൂന്നാമത്തെ വിവാഹം കോളിവുഡിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
താനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപിരിയാതെയാണ് പീറ്റർ പോൾ വനിത വിജയകുമാറിനെ വിവാഹം കഴിച്ചതെന്ന് ആരോപിച്ച് പീറ്റർ പോളിന്റെ ഭാര്യ എലിസബത്ത് രംഗത്ത് എത്തിയിരുന്നു. എന്നാൽ പീറ്ററിനൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് വനിത ഇതിന് മറുപടി നൽകിയത്. പീറ്റർ പോളിന്റെ ഭാര്യയെയും മക്കളെയും പിന്തുണച്ച് കൊണ്ട് തമിഴ് സിനിമാ താരങ്ങളായ കസ്തൂരി, ലക്ഷ്മി രാമകൃഷ്ണൻ, രവീന്ദർ ചന്ദ്രശേഖർ എന്നിവരും രംഗത്തെത്തിയിരുന്നു. വിവാദത്തിലുടനീളം വനിത വിജയകുമാർ പീറ്ററിനെ പിന്തുണച്ചു.
ഏതായാലും വിവാദങ്ങൾക്ക് വിട നൽകി ഇരുവരും സന്തോഷദാമ്പത്യം നയിച്ചു വരികയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ വനിത വിജയകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അവസാനമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം വനിതയും പീറ്റർ പോളും വനിതയുടെ ആദ്യബന്ധത്തിലെ മകൾക്കൊപ്പം ഗോവയിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളായിരുന്നു വന്നത്. എന്നാൽ, ആ സന്തോഷചിത്രങ്ങൾക്ക് പിന്നാലെ താരകുടുംബത്തിലെ കലഹത്തിന്റെ വാർത്തയാണ് പുറത്തെത്തുന്നത്.
വനിതയുടെ നാൽപതാം പിറന്നാൾ ആഘോഷത്തിനു വേണ്ടി ആയിരുന്നു താരകുടുംബം ഗോവയിൽ എത്തിയത്. എന്നാൽ, പിറന്നാൾ ആഘോഷം വൻ അടിയിൽ കലാശിച്ചതായും വനിതയ്ക്കും പീറ്റർ പോളിനുമിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചതുമായാണ് റിപ്പോർട്ടുകൾ. മദ്യപിച്ച നിയന്ത്രണം വിട്ടെത്തിയ പീറ്റർ പോളിനെ വനിത വിജയകുമാർ കരണത്തടിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
നിർമാതാവ് രവിന്ദർ ചന്ദ്രശേഖരൻ ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ അറിയിച്ചത്. ഏതായാലും പീറ്റർ പോളിനും വനിത വിജയകുമാറിനും ഇടയിൽ ഉടലെടുത്ത പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ താരദമ്പതിമാർക്ക് ഇടയിൽ ഉണ്ടായ പ്രശ്നത്തിൽ ആരാധകരും ആശങ്കയിലാണ്. അതേസമയം, ഇത് സംബന്ധിച്ച് വനിത വിജയകുമാർ ഇതുവരെയൊന്നും സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടില്ല.